ലോക പരിസ്ഥിതി ദിനം: അമ്മയുടെ പേരിൽ ഒരു മരം പദ്ധതിയുമായി ബിജെപി. പാർട്ടി ഇടുക്കി ജില്ല സൗത്ത് കമ്മറ്റി I000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.
ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി ഇടുക്കി ജില്ലാ സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മയുടെ പേരിൽ ഒരു മരം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി. ബിജെപി ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റ് വി.സി. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര…
സിനിമാ ഛായാഗ്രാഹകൻ എൽദോസ് ഐസക്കിന്റെ മാതാവ് നിര്യാതയായി; സംസ്കാരം ശനിയാഴ്ച എറണാകുളത്ത്.
ചെറുതോണി: സിനിമാ ഛായാഗ്രാഹകൻ എൽദോസ് ഐസക്കിന്റെ മാതാവും വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി.ഐ. ഐസക്കിന്റെ (ഗവ. കോൺട്രാക്ടർ, സെന്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട്, ചെറുതോണി) ഭാര്യയുമായ മേരി ഐസക് (69) നിര്യാതയായി.ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ വാഴത്തോപ്പ് പുന്നാപ്പിള്ളിയിലെ വസതിയിൽ…
മെക്സിക്കോയിൽ നിന്ന് ഇടുക്കിയിലേക്ക്; ലോകകപ്പ് ആവേശത്തിൽ കുളമാവ്. മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നത് ഡാമിന് നടുവിൽ.
ചെറുതോണി: ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ആതിഥേയ രാജ്യങ്ങളായ മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവിടങ്ങളിലേക്ക് തിരിയുമ്പോൾ, ലോകകപ്പ് ആവേശം ഇടുക്കിയുടെ മലനിരകളിലും പടർന്നുപിടിക്കുകയാണ്. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെ വരവേൽക്കാൻ കുളമാവ് ഡാമിന്റെ നടുവിൽ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയുടെ…
അശാസ്ത്രീയ മണ്ണെടുപ്പ്: ഉരുണ്ടെത്തിയ കല്ല് വീണ് വീട് തകർന്നു. തടിയമ്പാട് സെമിനാരിപ്പടിയിൽ അപകടം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തടിയമ്പാട്: അശാസ്ത്രീയമായ രീതിയിൽ മണ്ണ് നീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഉരുണ്ടെത്തിയ വലിയ കല്ല് വീണ് വീട് ഭാഗികമായി തകർന്നു. തടിയമ്പാട് സെമിനാരിപ്പടിക്ക് സമീപം പുന്നപറമ്പിൽ റെജിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സെമിനാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏലം…
ചീട്ടെടുക്കാൻ മണിക്കൂറുകൾ കാത്തിരിപ്പ്; ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികളുടെ പ്രതിഷേധംസ്റ്റാഫ് ക്ഷാമം രൂക്ഷം; റിസപ്ഷൻ പ്രവർത്തനം അവതാളത്തിൽഅടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞു എന്ന് ആശുപത്രി സൂപ്രണ്ട് നവാസ് ടി ഒ .
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ കാണാനെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ. ആശുപത്രിയിൽ ഒ.പി. ചീട്ട് നൽകുന്നതിനായി നിലവിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുരുഷന്മാരുടെ രജിസ്ട്രേഷൻ കൗണ്ടറിൽ മാത്രമാണ് നിലവിൽ ഒരു ജീവനക്കാരൻ സേവനമനുഷ്ഠിക്കുന്നത്. മറ്റൊരു ജീവനക്കാരൻ അവധിയിലാണെന്നാണ്…
കഞ്ഞിക്കുഴി പഞ്ചായത്തിൽ കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗത്തിന്റെയും,നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ബാഗുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം നാളെ.
കഞ്ഞിക്കുഴി: കേരള കോൺഗ്രസ് ജേക്കബ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം നാളെ കഞ്ഞിക്കുഴി വ്യാപാരഭവനിൽ നടക്കും. കേരള കോൺഗ്രസ് ജേക്കബ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് സാം…
ഞങ്ങൾ ഇടുമ്പോൾ ബർമുഡ, നിങ്ങൾ ധരിക്കുമ്പോൾ വള്ളി ട്രൗസർ; നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിക്കെതിരായ കോൺഗ്രസിന്റെ പഴയ പ്രതിഷേധങ്ങൾ വീണ്ടും ചർച്ചയിൽ.
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും പേരിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്നതിനിടെ, സിപിഎം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങൾ പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇഡി അന്വേഷണം…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് മാത്രം അല്ല, ആരാണ് ഷെയ്ഖ് ഷാജഹാൻ? എന്തുകൊണ്ടാണ് 819 ദിവസമായിട്ടും ജാമ്യം കിട്ടാത്തത്? സന്ദേശ്ഖാലി മുന്നിലുണ്ടായിട്ടും പാഠം പഠിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ.
സന്ദേശ്ഖാലി/കൊൽക്കത്ത:പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി എന്ന ചെറിയ ദ്വീപ് പ്രദേശത്തെ രാഷ്ട്രീയ ശക്തികേന്ദ്രമായിരുന്നു ഷെയ്ഖ് ഷാജഹാൻ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന ഇയാൾക്കെതിരെ പിന്നീട് ഉയർന്നത് വെറും അഴിമതി ആരോപണങ്ങൾ മാത്രമല്ല; സ്ത്രീപീഡനം, ഭൂമി കൈയേറ്റം, റേഷൻ കള്ളക്കടത്ത്, കേന്ദ്ര അന്വേഷണ…
ആലപ്പുഴയിലെ രക്ഷാപ്രവർത്തനം: ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്പെൻഷൻ; ഡിജിപി ഉടൻ ഉത്തരവിറക്കും.
തിരുവനന്തപുരം:ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ നടന്ന വിവാദ ‘രക്ഷാപ്രവർത്തന’ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശക്തമാകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് പേരെയും ഉടൻ സസ്പെൻഡ് ചെയ്യാൻ ഡിജിപി ഉത്തരവിറക്കുമെന്നാണ് വിവരം.…
വാഴത്തോപ്പ് പഞ്ചായത്തിലെ പള്ളിത്താഴം ടൗണിൽ 11 കെവി ഇലക്ട്രിക് പോസ്റ്റ് താഴ്ന്നു; വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതാണ് പോസ്റ്റ് താഴാൻ കാരണമെന്ന് നിഗമനം.
ചെറുതോണി :ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പള്ളിത്താഴം ടൗണിൽ സ്ഥാപിച്ചിരുന്ന 11 കെവി വൈദ്യുതി പോസ്റ്റ് ഇന്ന് പുലർച്ചെ പെട്ടെന്ന് താഴ്ന്ന നിലയിൽ കണ്ടെത്തി. ഇരുമ്പ് ഘടന ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പോസ്റ്റിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതാണ് അപകടാവസ്ഥയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക…
