OpenZone Banner

Last Updated on 12 Sep 2026 • 4:52 AM by Openzone Online

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ, വിവിധ ഹ്രസ്വകാല കരാറുകൾ വഴി 2027 മേയ് വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. യൂണിറ്റിന് 12.50 രൂപ വരെ നൽകിയാണ് 347.79 കോടിയുടെ വൈദ്യുതി വാങ്ങുക.

ഒക്ടോബറിൽ യൂണിറ്റിന് 9.99 രൂപയ്ക്ക് 88 മെഗാവാട്ട്, നവംബറിൽ യൂണിറ്റിന് 9.99 രൂപയ്ക്ക് 240 മെഗാവാട്ട്, ഡിസംബറിൽ യൂണിറ്റിന് 9.42 രൂപയ്ക്ക് 384 മെഗാവാട്ട്, ജനുവരിയിൽ യൂണിറ്റിന് 9.40 രൂപയ്ക്ക് 295 മെഗാവാട്ട്, ഫെബ്രുവരിയിൽ യൂണിറ്റിന് 9.40 രൂപയ്ക്ക് 331 മെഗാവാട്ട്, മാർച്ചിൽ യൂണിറ്റിന് 10.50 രൂപയ്ക്ക് 240 മെഗാവാട്ട്, ഏപ്രിലിൽ യൂണിറ്റിന് 11 രൂപമുതൽ 12.50 രൂപ വരെ നൽകി 365 മെഗാവാട്ട്, മേയിൽ യൂണിറ്റിന് 11 മുതൽ 12.50 രൂപവരെ നൽകി 290 മെഗാവാട്ട് എന്നിങ്ങനെ വിവിധ കമ്പനികളിൽനിന്ന് വാങ്ങാനാണ് അനുമതി.

ഇതോടെ വൈദ്യുതി ഉൽപാദനം പകൽ നാമമാത്രമാകാനും രാത്രിയിൽ പരമാവധി ശേഷിയിൽ ഉൽപാദിപ്പിക്കാനും കമ്മിഷൻ നിർദേശിച്ചു. ഹ്രസ്വകാല കരാറിന്റെ വിശദാംശങ്ങൾ എല്ലാ മാസവും സമർപ്പിക്കണം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed