കുറുപ്പിനെ തേടി മാധ്യമങ്ങൾ: ഓരോ അന്വേഷണവും ഓരോ കഥ പറയുമ്പോൾ നഷ്ടമാകുന്നത് മാധ്യമവിശ്വാസം. ബ്രൂണോയിൽ കണ്ടത് താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തൻറെ അമ്മാവൻ എന്ന് തൃശ്ശൂർ സ്വദേശി.
ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ അടുത്തിടെ പ്രചരിക്കുന്ന ചിത്രങ്ങൾ തന്റെ ഭാര്യയുടെ അമ്മാവന്റേതാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ കരുമാത്ര സ്വദേശി ഗോപിനാഥൻ. ദാമോദര മേനോൻ എന്നാണ് ചിത്രത്തിലുള്ള വ്യക്തിയുടെ പേരെന്നും അദ്ദേഹം ഇപ്പോഴും ബ്രൂണൈയിലുണ്ടെന്നും ഗോപിനാഥൻ പറയുന്നു. താൻ ദാമോദര മേനോനെ…
