Last Updated on 13 Sep 2026 • 12:13 PM by Openzone Online

ചെറുതോണി: പാണ്ടിപ്പാറയിൽ വൃദ്ധ ദമ്പതികളെ ആക്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും കണ്ടെത്തി. പ്രതി ജാർഖണ്ഡ് സ്വദേശി ആണെന്നാണ് നിഗമനം.ഇയാൾ പോലീസുമായി സഹകരിക്കാത്തതിനാൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്. പാണ്ടിപ്പാറ കാഞ്ഞിരക്കാട്ട് വീട്ടിൽ മാത്യു ജോസഫ് (72), ഭാര്യ അന്നമ്മ (70) എന്നിവർക്കാണ് മർദനമേറ്റത്. ഇന്ന് പുലർച്ചെ ആറോടെ പള്ളിയിൽ പോകുന്നതിനായി വാതിൽ തുറന്ന സമയത്താണ് അക്രമി വീട്ടിൽ കടന്നത്.
വീട്ടിലുണ്ടായിരുന്ന മാത്യുവിനെ ഇയാൾ ആക്രമിക്കുന്ന ബഹളം കേട്ട് ഓടിയെത്തിയ അന്നമ്മയെയും പ്രതി ആക്രമിച്ചു. മാത്യുവിൻറെ കാലിൽ പിടിച്ച് വലിച്ചിഴച്ച ശേഷം നിലത്തിട്ട് മർദിക്കുകയായും വെട്ടാൻ വേണ്ടി തൂമ്പായെടുത്ത് ഉയർത്തിയപ്പോൾ അന്നമ്മ അലറിവിളിച്ചതോടെ അക്രമി വീട്ടിൽനിന്ന് രക്ഷപ്പെട്ടു. കറുത്ത ബനിയനും നിക്കറുമാണ് ഇയാൾ ധരിച്ചിരുന്നത്. അരക്കിലോമീറ്ററോളം അകലെയുള്ള മെയിൻ റോഡിന് സമീപത്തുനിന്ന് കൃഷിയിടത്തിലൂടെ ഇരുകൂട്ടി ഭാഗത്തേക്ക് ഇയാൾ ഓടിപ്പോയെന്ന വിവരത്തെ തുടർന്ന്. തങ്കമണി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തി തുടർന്ന് ഉച്ചയോടെ സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ കൃഷിയിടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ പറയുന്നതനുസരിച്ച് പേര് നരേഷ് എന്നാണ്. എന്നാൽ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും തെറ്റായിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. ഇയാളുടെ കൈവശം തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്യലിനോട് ഇയാൾ സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ യഥാർഥ പേരും മറ്റ് വിവരങ്ങളും കണ്ടെത്താനുള്ള നടപടികൾ പൊലീസ് തുടരുകയാണ്.

