Category: Business

‘നഷ്ടത്തിലാണ്, സാധനം തിരിച്ചയക്കരുതേ’; വൈറലായ കുറിപ്പിനപ്പുറം കാണേണ്ടത് ചെറുകിട സംരംഭകരുടെ അതിജീവനപ്പോരാട്ടം.

ഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത ടി-ഷർട്ടിനൊപ്പം ലഭിച്ച ഒരു ചെറിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. താൻ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും ദയവായി ഉൽപ്പന്നം തിരിച്ചയക്കരുതെന്നും അഭ്യർഥിച്ച് ഒരു വിൽപ്പനക്കാരൻ എഴുതിയ കുറിപ്പാണ് ശ്രദ്ധ…

തമിഴ്നാടിന്റെ നിയന്ത്രണം; കടക്കെണിയിലായി കേരളത്തിലെ ലോറി ഉടമകൾ: വാഹനങ്ങൾ ബാങ്കുകൾക്ക് സറണ്ടർ ചെയ്യാൻ നീക്കം. സംസ്ഥാന സർക്കാർ ഇടപെടാൻ തയ്യാറാവണമെന്ന് ആവശ്യം.

കുമളി :തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള നിർമാണ സാമഗ്രികളുടെ നീക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നതോടെ കേരളത്തിലെ ലോറി ഉടമകളും തൊഴിലാളികളും നിർമാണ മേഖലയും കടുത്ത പ്രതിസന്ധിയിൽ. വായ്പയെടുത്ത് ലോറികൾ വാങ്ങിയ ഉടമകൾക്ക് മാസങ്ങളായി തിരിച്ചടവ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ…

സൗന്ദര്യസംരക്ഷണം ഇനി സാധാരണക്കാർക്കും താങ്ങാവുന്ന നിരക്കിൽ: ആകർഷക ഓഫറുകളുമായി എൻറിച്ച് ഫാമിലി ബ്യൂട്ടി സലൂൺഹെയർ കട്ടിംഗ് മുതൽ ഹെയർ ബോട്ടോക്സ് വരെ; സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പാക്കേജുകൾ — ചെറുതോണിയിൽ ശ്രദ്ധേയമായി എൻറിച്ചിന്റെ ബ്യൂട്ടി ഓഫറുകൾ

ചെറുതോണി: സൗന്ദര്യസംരക്ഷണം ഇന്ന് വെറുമൊരു ആഡംബരമല്ല, വ്യക്തിത്വത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ രൂപഭംഗിക്കും വ്യക്തിപരമായ പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന കാലമാണിത്. ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിൽ ഇടപെടുന്നതിനും സ്വന്തം വ്യക്തിത്വം കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണം സഹായകമാകുന്നു. ഒരുകാലത്ത്…

ചെറുതോണിയിൽ ഇനി ബ്രാൻഡഡ് പാദരക്ഷകളും ബാഗുകളും ഒരു കുടക്കീഴിൽ പുതിയ ട്രെൻഡുകൾക്കൊപ്പം ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം നാളെ തുറക്കും

ചെറുതോണി: ആധുനിക ട്രെൻഡുകൾക്കനുസരിച്ചുള്ള ബ്രാൻഡഡ് ചെരുപ്പുകളും ബാഗുകളും ലഭിക്കുന്ന സ്ഥാപനങ്ങളുടെ അഭാവത്തിന് പരിഹാരമായി ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ ആസ്ഥാന മേഖലയിലെ ഉപഭോക്താക്കൾക്ക് പുതിയ മോഡലുകളിലുള്ള പാദരക്ഷകളും ബാഗുകളും തിരഞ്ഞെടുക്കാനുള്ള അവസരമാണ്…

എസ് ക്യൂബ് ഫ്ലവർ മാർട്ടിന്റെ ഓണാഘോഷ സമ്മാന നറുക്കെടുപ്പ് നടന്നു.

ചെറുതോണി: എസ് ക്യൂബ് ഫ്ലവർ മാർട്ട് ആൻഡ് ലേസ് ഹൗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഓണാഘോഷ സമ്മാന നറുക്കെടുപ്പ് നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം ഒരുക്കുന്നതിനും മറ്റുമായി സ്ഥാപനത്തിൽ നിന്ന് പൂക്കൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വാങ്ങിയവർക്കായാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നത്. വിമുക്തഭടൻ ജിജി…

300 രൂപ മുടക്കിയാൽ 5 ലക്ഷം രൂപയുടെ പരിരക്ഷ. കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതി ജില്ലാതല ഉദ്ഘാടനം എ ഡിഎം മിനി കെ ജോൺ വാഴത്തോപ്പിൽ നിർവഹിച്ചു.

ചെറുതോണി: നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു. കർഷകർക്കും കർഷക തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മുഴുവൻ ആളുകൾക്കുമായി തയ്യാറാക്കിയിരിക്കുന്ന അപകട ഇൻഷുറൻസാണ് കിസാൻ…

ഉത്രാടപ്പാച്ചിലിനിടെ ചെറുതോണിയിൽ ഓണച്ചന്ത: തമിഴ്നാട്ടിൽ നിന്ന് നേരിട്ട് പച്ചക്കറി എത്തിച്ച് യുവാക്കൾ.

ചെറുതോണി: ഉത്രാടപ്പാച്ചിലിന് തുടക്കമായതോടെ ഓണസദ്യയ്ക്കുള്ള പച്ചക്കറികൾ തേടിയുള്ള തിരക്കിലാണ് നാടും നഗരവും. എന്നാൽ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മിതമായ നിരക്കിൽ ആവശ്യമായ പച്ചക്കറികൾ ലഭ്യമാക്കി ചെറുതോണിയിൽ വ്യത്യസ്തമായ മാതൃകയാകുകയാണ് ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത. ചെറുതോണി–അടിമാലി റോഡിൽ റിലയൻസ്…

അത്തപ്പൂക്കളത്തിന് നിറമേകാൻ പൂക്കച്ചവടം സജീവം- ചെറുതോണിയിൽ S Cube-ൽ ദിവസവും വിൽക്കുന്നത് 30 കിലോയിലേറെ പൂക്കൾ.

ചെറുതോണി: ഓണം അടുത്തതോടെ അത്തപ്പൂക്കളത്തിനാവശ്യമായ പൂക്കളുടെ വിപണി സജീവമായി. ബന്ദി, ജമന്തി, വാടാമുല്ല, റോസ്, കോഴിപ്പൂ, ട്യൂബ് റോസ്, അരളി, ചെത്തി തുടങ്ങിയ വിവിധ ഇനം പൂക്കൾക്കാണ് ഇത്തവണ ആവശ്യക്കാർ ഏറുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അത്തപ്പൂക്കളങ്ങൾക്കായി ആളുകൾ പൂക്കൾ കൂട്ടത്തോടെ വാങ്ങിത്തുടങ്ങിയതോടെ…

You missed