OpenZone Banner

Last Updated on 12 Sep 2026 • 8:04 AM by Openzone Online

Advertisement

ചെറുതോണി: വാഴത്തോപ്പ് വഞ്ചിക്കവല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിൽകുമാർ എ.എമ്മിൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. സ്കൂൾ പ്രിൻസിപ്പൽ ജോമി ജോസഫ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ടിന്റു സുഭാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ശരണ്യ പദ്ധതി വിശദീകരിച്ചു.

ഡോ. ശ്രീകാന്ത്, ലിൻസൺ, ദയാമോൾ, പ്രസാദ്, അലീന ബോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യപരിപാലനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആയുർവേദ ചികിത്സയുടെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനും ക്യാമ്പ് സഹായകമായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed