Last Updated on 13 Sep 2026 • 7:56 AM by Openzone Online

കട്ടപ്പന: കല്ലുകുന്ന് പീടികപുരയിടത്തിൽ വീട്ടിൽ അഖിൽ സുരേഷിനെ എംഡിഎംഎയുമായി കട്ടപ്പന പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.
സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ 0.6 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. പ്രതി സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചിരുന്നതാണ് മയക്കുമരുന്നെന്നാണ് പൊലീസ് പറയുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന പൊലീസ് സബ് ഇൻസ്പെക്ടർ എബി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ് പി.സി., സിവിൽ പൊലീസ് ഓഫീസർമാരായ റാൾസ് സെബാസ്റ്റ്യൻ, സബീനാബീവി എ.എച്ച്. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കണ്ടെടുത്ത എംഡിഎം എയുടെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം നടപടി സ്വീകരിച്ചു.

