Category: Health

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെറുതോണി: വാഴത്തോപ്പ് വഞ്ചിക്കവല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിൽകുമാർ എ.എമ്മിൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. സ്കൂൾ പ്രിൻസിപ്പൽ ജോമി ജോസഫ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ…

ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം. ആശുപത്രി തുറന്നുവച്ചിരിക്കുന്നത് രോഗികൾക്ക് ഓടിക്കയറുവാൻ അല്ല എന്ന പരാമർശം : ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ ആരോഗ്യവകുപ്പിന്റെ നടപടി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. രാത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ബന്ധുക്കളോടും…

2020-ൽ 76 മരണം. ഈ വർഷം ഇതുവരെ 9 പേർ: പാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് എന്ന ലക്ഷ്യവുമായി സംസ്ഥാനത്തിന്റെ പുതിയ കർമപദ്ധതി. പാമ്പുകളെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യജീവൻ സംരക്ഷിക്കാനും ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നു.

തിരുവനന്തപുരം: പാമ്പുവിഷബാധ മൂലമുള്ള മരണങ്ങൾ 2030-ഓടെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രത്യേക കർമപദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. പാമ്പുവിഷബാധയെ വിജ്ഞാപിത രോഗമായി പ്രഖ്യാപിക്കുന്നതോടെ, പാമ്പുകടിയേറ്റ് ചികിത്സ തേടുന്ന എല്ലാ രോഗികളുടെയും വിവരങ്ങൾ ആശുപത്രികൾ ആരോഗ്യവകുപ്പിന് നിർബന്ധമായും കൈമാറണം. ഇതിലൂടെ കൃത്യമായ…

കർണാടകയിൽ കോളേജ് വിദ്യാർഥികൾക്ക് HIV പരിശോധനയും കൗൺസിലിംഗും; 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ള 66,000 യുവാക്കൾ HIV ബാധിതരെന്ന് കണക്ക്. ആറുമാസത്തിലൊരിക്കൽ ഇഞ്ചക്ഷൻ നൽകുന്ന പുതിയ ചികിത്സ പ്രതീക്ഷയാകുമ്പോൾ, ജീൻ എഡിറ്റിംഗ് ഭാവിയിലെ പരിഹാരമാകുമോ?

ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്.ഐ.വി. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ, കർണാടക സർക്കാർ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി എച്ച്ഐവി പരിശോധനയും കൗൺസിലിംഗും വ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (KSAPS), വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU),…

അടിയന്തര ചികിത്സയ്ക്ക് കിലോമീറ്ററുകൾ താണ്ടുന്ന ദുരിതത്തിന് അറുതിവേണം: വാഴത്തോപ്പിൽ മൃഗ പോളിക്ലിനിക് ആവശ്യപ്പെട്ട് എം എൽ എയ്ക്ക് നിവേദനം. ലാബ് ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

ചെറുതോണി: ആദ്യകാല കുടിയേറ്റ ഗ്രാമമായ വാഴത്തോപ്പ് ഉൾപ്പെടുന്ന ഇടുക്കി താലൂക്കിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ പോളിക്ലിനിക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പ്രവർത്തിക്കുന്ന വാഴത്തോപ്പ് മൃഗഡിസ്‌പെൻസറിയെ ലബോറട്ടറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള പോളിക്ലിനിക്കായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് വാഴത്തോപ്പ് ഡിവിഷൻ മെമ്പർ…

ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആശ്വാസമായി ബഗ്ഗി കാർ സേവനം : രണ്ട് ബ്ലോക്കുകൾ തമ്മിലെ ദുഷ്കര യാത്രയ്ക്ക് പുറമേ പ്രധാന കവാടത്തിൽ ബസ് ഇറങ്ങുന്ന രോഗികൾക്ക്, ബഗ്ഗി കാറിൽ യാത്ര ചെയ്യാം. യാത്ര ദുരിതത്തിന് പരിഹാരമൊരുക്കുന്നതിന് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.

ചെറുതോണി :ഇടുക്കി മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന സുപ്രധാന തീരുമാനവുമായി ജില്ലാ പഞ്ചായത്ത്. മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകൾ തമ്മിൽ രോഗികളുടെ യാത്ര സുഗമമാക്കുന്നതിനായി ബഗ്ഗി കാർ സേവനം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ…

സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്ക്; തടിയമ്പാട് ടൗണിൽ ദുർഗന്ധവും ആരോഗ്യഭീഷണിയും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും രംഗത്ത്. തടിയമ്പാട് പകർച്ചവ്യാധി ഭീഷണിയിൽ.

ചെറുതോണി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പതിവായി റോഡിലേക്ക് ഒഴുകുന്നത് പ്രദേശത്ത് ഗുരുതര ആരോഗ്യ-ശുചിത്വ പ്രശ്നമായി മാറിയിരിക്കുകയാണ്. തടിയമ്പാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടത്തിൽ നിന്നുള്ള മലിനജലമാണ് റോഡിന് കുറുകെ ഒഴുകി വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കും വഴിയാത്രക്കാർക്കും ദുരിതമുണ്ടാക്കുന്നത്. അസഹനീയമായ…

ചീട്ടെടുക്കാൻ മണിക്കൂറുകൾ കാത്തിരിപ്പ്; ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികളുടെ പ്രതിഷേധംസ്റ്റാഫ് ക്ഷാമം രൂക്ഷം; റിസപ്ഷൻ പ്രവർത്തനം അവതാളത്തിൽഅടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞു എന്ന് ആശുപത്രി സൂപ്രണ്ട് നവാസ് ടി ഒ .

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ കാണാനെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ. ആശുപത്രിയിൽ ഒ.പി. ചീട്ട് നൽകുന്നതിനായി നിലവിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുരുഷന്മാരുടെ രജിസ്ട്രേഷൻ കൗണ്ടറിൽ മാത്രമാണ് നിലവിൽ ഒരു ജീവനക്കാരൻ സേവനമനുഷ്ഠിക്കുന്നത്. മറ്റൊരു ജീവനക്കാരൻ അവധിയിലാണെന്നാണ്…

ഡോക്ടർമാർ നിസ്സഹായരായ അവസ്ഥ :-ജനനേന്ദ്രിയത്തിൽ കുടുങ്ങിയത് സ്പാനറും ഇരുമ്പ് വളയവും, ഒടുവിൽ രക്ഷയ്‌ക്ക് അഗ്നിരക്ഷാസേന.

വടക്കാഞ്ചേരി :ഡോക്ടർമാർക്ക് പോലും നീക്കാനാകാതെ വന്ന ലോഹ വസ്തുക്കൾ ഒരു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ മുറിച്ചുമാറ്റി തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അപൂർവവും അതീവസങ്കീർണ്ണവുമായ ചികിത്സാ സാഹചര്യം. ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി കഠിനവേദനയും മൂത്രതടസവും അനുഭവപ്പെട്ട 45കാരനെയാണ്…

ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ ഒടുക്കം നടപടി. കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ. നടപടി മാധ്യമ വാർത്തയെ തുടർന്ന്.

കല്ലും പൊടിയും ചെള്ളും നിറഞ്ഞ അരി വിതരണം ചെയ്തതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന എ ആർ ഡി മുപ്പത്തിനാലാം നമ്പർ റേഷൻ കടയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. മണിയാറാംകുടി കുട്ടപ്പൻസിറ്റിയിലെ റേഷൻ കടയ്ക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഇടുക്കി…

You missed