Category: Local

കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിലെ ഗ്രാമീണ റോഡുകളിൽ യാത്ര ദുരിതമാകുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകളാണ് കാടുപടലങ്ങൾ മൂടി അപകടഭീഷണി ഉയർത്തുന്നത്. റോഡിന്റെ വീതി കുറവും കുഴികൾ നിറഞ്ഞ അവസ്ഥയും യാത്രക്കാർക്ക് നേരത്തെ തന്നെ ദുരിതം സൃഷ്ടിക്കുന്നതിനിടെയാണ് റോഡിന്റെ ഇരുവശത്തും കാട്…

പൈനാവിൽ കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ കാർ കൊക്കയിൽ കണ്ടെത്തി.

ചെറുതോണി: ക്വാർട്ടേഴ്സിൽ നിന്ന് കാണാതായ ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തിന് സമീപത്തെ കൊക്കയിൽ കണ്ടെത്തി. ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥനായ ജയകുമാറിന്റെ വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് ലിവ കാറാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് പൈനാവ് ആന…

അടിമാലി കുമളി ദേശീയപാതയിൽ, യാത്രക്കാർക്ക് ഭീഷണിയായി വൻമരങ്ങൾ. ചെറുതോണി മുതൽ കല്ലാർകുട്ടി വരെയുള്ള ഭാഗങ്ങളിലെ മരങ്ങളാണ് ഭീഷണിയാവുന്നത്

ചെറുതോണി:അടിമാലി കുമളി ദേശീയപാതയിൽ ചെറുതോണി മുതൽ കല്ലാർകുട്ടി വരെയുള്ള മേഖലയിൽ റോഡിന്റെ മുകൾഭാഗത്തെ മൺതിട്ടകളിൽ വളർന്നുനിൽക്കുന്ന വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയങ്ങളിൽ ഈ മേഖലയിലൂടെയുള്ള യാത്ര അപകടസാധ്യത നിറഞ്ഞതാകുകയാണ്. മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞുവീഴുകയും മരങ്ങൾ വേരോടെ…

ഈ മാസം 25ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്കു മുൻപിൽ കഞ്ഞിക്കുഴിയിലെ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് എംഎൽഎ റോയികെ പൗലോസ്.

കഞ്ഞിക്കുഴി: ഈ മാസം 25ന് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് മുന്നിൽ കഞ്ഞിക്കുഴിയിലെ പ്രധാന ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് എംഎൽഎ റോയി കെ. പൗലോസ്. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉൾപ്പെടെ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും…

സർവേ നടത്തിയോ ഇല്ലയോ എന്നതിൽ പ്രസക്തിയില്ല: ജണ്ട സ്ഥാപിച്ച സ്ഥലം വനാതിർത്തി’ — റോയി കെ. പൗലോസ് എംഎൽഎ

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഇടത്തട്ട് മേഖലയിൽ വനംവകുപ്പും കർഷകരും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരം തേടി സർവകക്ഷി യോഗം ചേർന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജനപ്രതിനിധികളെയും കർഷകരെയും ഉൾപ്പെടുത്തി യോഗം സംഘടിപ്പിച്ചത്. സർവേ നടത്തിയോ ഇല്ലയോ എന്നതിൽ…

റോഡ് അടച്ചിട്ടില്ല: ‘ടേക്ക് ഡിവിയേഷൻ’ ബോർഡ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി.

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിനും ചെറുതോണിക്കും ഇടയിൽ റോഡിന്റെ വശം കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുകയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചന ബോർഡ് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. റോഡ്…

ഇ എസ് എ എംപി ഡീൻ കുര്യാക്കോസിൻ്റേത് കുറ്റകരമായ അനാസ്ഥ -എൻസിപി. ഇവരിൽനിന്ന് മലയോരമേഖലയിലെ ജനങ്ങൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും എൻസിപി.

ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ വിജ്ഞാപനത്തിൽ മലയോര കൃഷിക്കാർക്ക് ദോഷകരമായി വരുന്ന കാര്യങ്ങളിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കാണിക്കുന്ന മൗനം കുറ്റകരമായ അനാസ്ഥയും കർഷക വഞ്ചനയും ആണെന്ന് എൻസിപി ജില്ലാ കമ്മിറ്റി. ഇത്തരത്തിലുള്ള കരി നിയമങ്ങൾ കർഷകർക്കെതിരെ കൊണ്ടുവന്നവർ തന്നെ അധികാര…

തൂഫാൻ ഉദ്ഘാടനത്തിന് ഇടുക്കിയിൽ ആവേശം: ചെന്നിത്തലയെ വരവേൽക്കാൻ ബസുകളും വാഹനങ്ങളും അണിയിച്ചൊരുക്കി. പാവനാത്മ കോളേജിൽ രാവിലെ 10 മണിക്ക് ജില്ലാതല ഉദ്ഘാടനം.

ചെറുതോണി :ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടുക്കി സന്ദർശനത്തിന് മുന്നോടിയായി ജില്ലയിൽ ആവേശം. സംസ്ഥാന സർക്കാരിന്റെ ജനശ്രദ്ധ നേടിയ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ജില്ലാതല ഉദ്ഘാടനത്തിനായി മന്ത്രി കോട്ടയത്തുനിന്ന് മുരിക്കാശ്ശേരി പാവനാത്മ കോളേജിലേക്ക് പുറപ്പെട്ടു. ആഭ്യന്തരവകുപ്പ് മന്ത്രിയായതിന് ശേഷം രമേശ് ചെന്നിത്തല…

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോഹണ്ട്: കേരളത്തിന് പുറത്തും ലഹരിവേട്ട, ഇടുക്കി ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 3ന് നടക്കുമെന്ന് റോയി കെ പൗലോസ് എംഎൽഎ

ചെറുതോണി: താൻ എത്തുന്ന നാടുകളിലെല്ലാം ആളുകൾ നന്ദി പറയുന്നുവെന്നും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പേരിലാണ് ഈ നന്ദി ലഭിക്കുന്നതെന്നും എം.എൽ.എ. റോയ് കെ. പൗലോസ്. കേരളത്തിന് പുറത്തേക്ക് വരെ വ്യാപിപ്പിച്ചാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് ലഹരിവിരുദ്ധ…

താന്നിക്കണ്ടം തൊഴിൽ പരിശീലന കേന്ദ്രം വാടകയ്ക്ക് നൽകുന്നതിൽ ആശയക്കുഴപ്പം ? ബ്ലോക്ക് പഞ്ചായത്ത് തീരുമാനത്തിലും ഭിന്നാഭിപ്രായം.

ചെറുതോണി: താന്നിക്കണ്ടത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴിൽ പരിശീലന കേന്ദ്രം വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. സ്വകാര്യ വ്യക്തികൾക്കും മറ്റും കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് തീരുമാനമെടുത്തെന്ന വിവരങ്ങൾക്കിടെയാണ് പഞ്ചായത്ത് അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം ഉയരുന്നത്. വിവിധ തൊഴിലുകളിൽ വനിതകൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം…

You missed