തട്ടിപ്പുകൾക്ക് വളക്കൂറുള്ള നാടായി കേരളം മാറുന്നുവെന്ന പരിഹാസങ്ങൾക്ക് അടിവരയിടുന്നതാണ് തിരുനാവായയിൽ പുറത്തുവന്ന സംഭവം. ജിന്നിന്റെ പഴം മുറിക്കൽ കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ.
തിരുനാവായ: ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം വരെ ലേലം വിളിച്ച് ആളുകൾക്ക് നൽകി പണം തട്ടിയെന്ന ആരോപണം നേരിടുന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ജിൻ മഹർ എന്ന സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. രോഗശാന്തിയും ജിന്നിന്റെ ഉപദ്രവത്തിൽനിന്ന്…
