Category: Sports

ജില്ലാ സിവില്‍ സര്‍വീസ് കായികമേള 24നും 25നും ആറു മാസത്തിലേറെ സര്‍വീസുളളവരും സ്ഥിരനിയമനം ലഭിച്ചിട്ടുളളവരുമായ ജില്ലയിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് പങ്കെടുക്കാം.

ഇടുക്കി: ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 24,25 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ട്, തൊടുപുഴ ന്യൂമാന്‍ കോളജ്, തൊടുപുഴ സെയ്ന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, മൂലമറ്റം എച്ച്.ആര്‍.സി ക്ലബ്ബ്, വണ്ടമറ്റം അക്വാട്ടിക് സെന്റര്‍, ഫോര്‍കോര്‍ട്ട് ഷട്ടില്‍ ഇന്‍ഡോര്‍…

സിപിഎം വാക്കുപാലിച്ചു. പിണറായി വിജയൻ താക്കോൽ കൈമാറി : ദേവപ്രിയയ്ക്ക് ഇനി സ്വന്തം സ്നേഹവീട്.

ചെറുതോണി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി നാടിന്റെ അഭിമാനമായി മാറിയ ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിന് സിപിഐ എം നൽകിയ വാഗ്ദാനം യാഥാർഥ്യമായി. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി സിപിഐ എം ജില്ലാ കമ്മിറ്റി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാനം…

കാലങ്ങളായി കാടുമൂടി കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങൾക്കായി ഒരുങ്ങുന്നു. മാധ്യമ വാർത്തകളെ തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ സ്റ്റേഡിയം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.

വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയത്തിലെ കാടും പടർപ്പുകളും ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി. നാല് വാർഡുകളിൽ നിന്നായി നിരവധി കായികതാരങ്ങൾ പരിശീലനത്തിന് എത്തുന്ന സ്റ്റേഡിയം വർഷങ്ങളായി അവഗണനയിൽ ആയിരുന്നു. ഏകദേശം 14 വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ…

കാട് മൂടി ഭൂമിയാംകുളം സ്റ്റേഡിയം കളിക്കാനിടമില്ലാതെ കുട്ടികൾ, ടർഫ് പദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. സ്റ്റേഡിയത്തിന് ഭീഷണിയായ കാടുപടലങ്ങൾ വെട്ടിമാറ്റി കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്ന് ആവശ്യം.

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം കാടുകയറി നശിക്കുന്നതിനിടെ, കളിക്കാൻ പോലും ഇടമില്ലാതെ കുട്ടികളും യുവാക്കളും ദുരിതത്തിൽ. ഒരുകാലത്ത് പ്രദേശത്തെ കായികപ്രേമികളുടെ പ്രധാന ആശ്രയമായിരുന്ന സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം ഇന്ന് കാടുമൂടി ഉപയോഗശൂന്യമായിരിക്കുകയാണ്. ഗ്രൗണ്ടിന്റെ വിസ്തീർണം ഗണ്യമായി കുറഞ്ഞതോടെ സീനിയർ…

മെക്സിക്കോയിൽ നിന്ന് ഇടുക്കിയിലേക്ക്; ലോകകപ്പ് ആവേശത്തിൽ കുളമാവ്. മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നത് ഡാമിന് നടുവിൽ.

ചെറുതോണി: ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ആതിഥേയ രാജ്യങ്ങളായ മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവിടങ്ങളിലേക്ക് തിരിയുമ്പോൾ, ലോകകപ്പ് ആവേശം ഇടുക്കിയുടെ മലനിരകളിലും പടർന്നുപിടിക്കുകയാണ്. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനെ വരവേൽക്കാൻ കുളമാവ് ഡാമിന്റെ നടുവിൽ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയുടെ…

You missed