Latest Post

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി. കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു. കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെറുതോണി: വാഴത്തോപ്പ് വഞ്ചിക്കവല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനിൽകുമാർ എ.എമ്മിൻ്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. സ്കൂൾ പ്രിൻസിപ്പൽ ജോമി ജോസഫ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ…

ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്.

ചെറുതോണി:വാഴത്തോപ്പിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തണൽ കർഷകസംഘം ചെണ്ടുമല്ലി കൃഷി നടത്തുകയും അത് പൂർണമായി വിജയിപ്പിക്കുകയും ചെയ്തിരുന്നു. വിവിധതരത്തിലുള്ള കാർഷിക പരീക്ഷണങ്ങൾ നടത്തി വിജയിച്ച സംഘം വാഴ വിത്ത് വില്പനയുമായിട്ടാണ് ഇപ്പോൾ രംഗത്തെത്തിയത്. കാർഷിക മേഖലയിൽ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ…

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരവെ, വിവിധ ഹ്രസ്വകാല കരാറുകൾ വഴി 2027 മേയ് വരെ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. യൂണിറ്റിന് 12.50 രൂപ വരെ നൽകിയാണ് 347.79 കോടിയുടെ വൈദ്യുതി വാങ്ങുക. ഒക്ടോബറിൽ…

കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു.

ചെറുതോണി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് പുതിയ വൈദ്യുതി കരാറിന്റെ പേരിൽ കമ്മീഷൻ…

കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിലെ ഗ്രാമീണ റോഡുകളിൽ യാത്ര ദുരിതമാകുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകളാണ് കാടുപടലങ്ങൾ മൂടി അപകടഭീഷണി ഉയർത്തുന്നത്. റോഡിന്റെ വീതി കുറവും കുഴികൾ നിറഞ്ഞ അവസ്ഥയും യാത്രക്കാർക്ക് നേരത്തെ തന്നെ ദുരിതം സൃഷ്ടിക്കുന്നതിനിടെയാണ് റോഡിന്റെ ഇരുവശത്തും കാട്…

കരണ്ട് പോയി… ജുഡോയ്ക്ക് ടോർച്ച് ലൈറ്റ്: പാലക്കാട് പവർകട്ടിനെതിരെ കമന്റുകളിൽ ട്രോൾ മഴ.

പാലക്കാട്:ജുഡോ ചാമ്പ്യൻഷിപ്പിന് എത്തിയവർ കരുതിയത് മത്സരത്തിൽ എതിരാളിയെ മാത്രം മലർത്തിയടിച്ചാൽ മതി എന്നായിരുന്നു. പക്ഷേ പാലക്കാട് വൈദ്യുതി വകുപ്പിന്റെ വക അപ്രതീക്ഷിതമായൊരു സർപ്രൈസ് റൗണ്ട് കൂടി എത്തിയതോടെ മത്സരം മറ്റൊരു തലത്തിലേക്ക്. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ ജുഡോ ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നതിനിടെ രാത്രി…

ഭാരതീയ വിദ്യാ നികേതൻ ജില്ലാ ശാസ്ത്ര മേള ശനിയാഴ്ച കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്‌കൂളിൽ നടക്കും.

ചെറുതോണി : ഭാരതീയ വിദ്യാ നികേതൻ ഇടുക്കി ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേള ശനിനിയാഴ്ച രാവിലെ ഒൻപരെ മുതൽ കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാ നികേതൻ സ്‌കൂളിൽ നടക്കും. മുരിക്കാശേരി പാവനാത്മ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കിരൺ മാത്യു…

ഐറിഷ് ഓടകളില്ലത്തത് മൂലം മഴവെള്ളം കുത്തിയൊഴുകി ദേശീയപാത തകർന്നു. ചേലച്ചുവട്–കീരിത്തോട് റോഡിൽ കിലോമീറ്റർ ദൂരത്തിൽ അപകട ഭീഷണി. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം.

ചെറുതോണി : അടിമാലി–കുമളി ദേശീയപാതയിൽ ചേലച്ചുവടിനും കീരിത്തോടിനും ഇടയിൽ റോഡിന്റെ വശം തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഐറിഷ് ഓടകളോ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളോ ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ പെയ്യുമ്പോൾ റോഡിന്റെ…

പൈനാവിൽ കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ കാർ കൊക്കയിൽ കണ്ടെത്തി.

ചെറുതോണി: ക്വാർട്ടേഴ്സിൽ നിന്ന് കാണാതായ ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തിന് സമീപത്തെ കൊക്കയിൽ കണ്ടെത്തി. ക്രൈം ഡിറ്റാച്ച്മെന്റ് ഉദ്യോഗസ്ഥനായ ജയകുമാറിന്റെ വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് ലിവ കാറാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് പൈനാവ് ആന…

തട്ടിപ്പുകൾക്ക് വളക്കൂറുള്ള നാടായി കേരളം മാറുന്നുവെന്ന പരിഹാസങ്ങൾക്ക് അടിവരയിടുന്നതാണ് തിരുനാവായയിൽ പുറത്തുവന്ന സംഭവം. ജിന്നിന്റെ പഴം മുറിക്കൽ കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ.

തിരുനാവായ: ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം വരെ ലേലം വിളിച്ച് ആളുകൾക്ക് നൽകി പണം തട്ടിയെന്ന ആരോപണം നേരിടുന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ജിൻ മഹർ എന്ന സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. രോഗശാന്തിയും ജിന്നിന്റെ ഉപദ്രവത്തിൽനിന്ന്…

You missed