Latest Post

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ഇടുക്കിയുടെ അഭിമാനമായി ജിൻസി ജോസ്. 17-കാരനെ കുറ്റവാളിയെന്ന് വിളിക്കാനാകില്ല: വിവരങ്ങൾ ചോർന്നപ്പോൾ സൈബർ പോലീസ് എവിടെയായിരുന്നു? ചേരാനല്ലൂർ കേസിൽ കോടതിയുടെ രൂക്ഷവിമർശനം വനിതാ കലോത്സവത്തിൽ ഇടതുപക്ഷ അംഗങ്ങളുടെ ബഹിഷ്കരണം: ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ പ്രതികരിക്കാതെ റോയി കെ. പൗലോസ് എംഎൽഎ വാഴത്തോപ്പിൽ വനിതാ കലോത്സവം സംഘടിപ്പിച്ചു വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. എംഎൽഎ റോയി കെ പൗലോസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്ക് കേരളത്തിൽ വ്യവസായം തുടങ്ങാം: മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന് : ഇടുക്കിയിൽ വിവിധ ശാഖകളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ

ചെറുതോണി :എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന് ആചരിക്കും. ഇടുക്കി യൂണിയന് കീഴിലെ വിവിധ ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഖണ്ഡനാമജപം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, അനുസ്മരണ പ്രഭാഷണം, സമർപ്പണപൂജ, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടക്കും.…

മൂന്നാറിൽ സഞ്ചാരികളുടെ അതിരുവിട്ട അഭ്യാസം: പള്ളിവാസൽ മലമുകളിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട്

മൂന്നാർ: നീലക്കുറിഞ്ഞി പൂക്കാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനിടെ, പള്ളിവാസൽ മലമുകളിൽ സഞ്ചാരികളുടെ അതിരുവിട്ട പെരുമാറ്റം വിവാദമാകുന്നു. മലമുകളിലെ കുരിശിന് മുകളിൽ കയറി ഫോട്ടോ പകർത്തുന്ന സഞ്ചാരികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്ത് മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിക്കാതെയാണ് ചില സഞ്ചാരികൾ…

സഹകരണ അദാലത്ത് 28ന്: ബാങ്കുകളും ജനങ്ങളും പങ്കെടുക്കും-റോയി കെ പൗലോസ് എം എൽ എ

ചെറുതോണി: സഹകരണ ബാങ്കുകളും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഈ മാസം 28ന് സഹകരണ അദാലത്ത് നടത്തുമെന്ന് ഇടുക്കി എംഎൽഎ റോയി കെ. കെ. പൗലോസ് അറിയിച്ചു. സർക്കാർ അധികാരമേറ്റ ശേഷം വായ്പകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ സഹകരണ ബാങ്കുകൾക്ക്…

മുൻ എംഎൽഎമാരുടെ ഫണ്ടുകളും പദ്ധതികളും തങ്ങളുടേതെന്ന് അവകാശപ്പെടുന്നവർ കണ്ടുപഠിക്കണം: പൂഞ്ഞാറിൽ പുതിയ എംഎൽഎ കാണിച്ച മാതൃക പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുകയല്ല, അത് ജനങ്ങളുടേതെന്ന് അംഗീകരിക്കുകയാണ് വേണ്ടത്

വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള രാഷ്ട്രീയ മത്സരങ്ങൾ പതിവാകുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായൊരു മാതൃകയാണ് പൂഞ്ഞാറിൽ കണ്ടത്. എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടകനായി മുൻ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ക്ഷണിച്ചത് നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ എം.ജെയാണ്. മുൻ എംഎൽഎയുടെ ആസ്തി വികസന…

ചെറുതോണിയിൽ ആരോഗ്യസേവനങ്ങൾക്ക് പുതിയ സൗകര്യം. വൈകുന്നേരങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒരിടത്ത്.

ചെറുതോണി: വിവിധ ആരോഗ്യ ആവശ്യങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിൽ ചെറുതോണിയിൽ ഹസ്ത ഫാർമ & സർജിക്കൽസ് അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്റർ പ്രവർത്തനം വിപുലീകരിച്ചു. സ്ഥാപനത്തിന്റെ അറിയിപ്പനുസരിച്ച്, വൈകുന്നേരങ്ങളിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും പരിശോധനാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വൈകുന്നേരം…

പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി.

വാഗമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടരുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്തെന്നാരോപിച്ച് വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വട്ടപ്പതാൽ സ്വദേശിയായ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഇടുക്കി പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി നോബിൾ ഡി.എസ്. ആണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി…

ഉണക്ക ഏലക്ക തട്ടിയെടുത്ത് കടന്ന പ്രതികൾ പിടിയിൽ. വണ്ടിപ്പെരിയാറിൽ നിന്ന് ഏലക്ക തട്ടിയെടുത്ത് പാഞ്ഞത് ബൈക്കിൽ.

വണ്ടിപ്പെരിയാർ: ടൗണിലെ കടയിൽ നിന്ന് 15,750 രൂപ വിലവരുന്ന അഞ്ച് കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത് ബൈക്കിൽ കടന്ന രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശികളായ കാട്ടിക്കുന്നേൽ വീട്ടിൽ അബിദാലി കെ (44), വലിയാട്ട് വീട്ടിൽ മുഹമ്മദ് ഡി.…

ചെറുതോണി മണിയാറൻകുടി റോഡിന് 13കോടിയും പൈനാവ് മോഡൽ പോളിടെക്നിക്കിന് 1.8 കോടിയും അനുവദിച്ചു -റോയി കെ പൗലോസ് എം എൽ എ

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ചെറുതോണി -വാഴത്തോപ്പ് -മണിയാറൻകുടി റോഡ് ബി.എം. ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് 13 കോടി രൂപയും, പൈനാവ് മോഡൽ പോളിടെക്നിക് കോളേജിന്റെ രണ്ടാം നില നിർമ്മാണത്തിന് 1.81 കോടി രൂപയും അനുവദിച്ചതായി എംഎൽഎ റോയി…

ലഹരി സംഘങ്ങളുടെ തമ്പടിക്കൽ: വാഴത്തോപ്പ് പഞ്ചായത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിലും പ്രധാന പാതകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും. ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായാണ് വിവിധ മേഖലകളിൽ പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന്…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു: തമിഴ്നാട്ടിൽ ആശങ്ക. അഞ്ച് ജില്ലകൾ പ്രതിസന്ധിയിൽ.

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ തമിഴ്നാട്ടിൽ ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ 17-ലെ തമിഴ്നാട് ജലവിഭവ കണക്കുകൾ പ്രകാരം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 118.9 അടിയായിരുന്നു. ഏറ്റവും പുതിയ ലഭ്യമായ കണക്കിലും ജലനിരപ്പ് ഏകദേശം 119 അടിയിലാണ്. ഈ വർഷം ഇടുക്കി ഉൾപ്പെടെയുള്ള…

You missed