Latest Post

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി. കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു. കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

11 വർഷത്തിനിടയിലെ ഏറ്റവും ദുർബല മൺസൂൺ: എൽ നിനോയുടെ പിടിയിൽ മഴ മങ്ങുന്നു. ഇടുക്കിയിൽ കാലവർഷക്കാലത്തും തുടരുന്നത് കത്തുന്ന വേനൽച്ചൂട്. കാരണങ്ങൾ പറയുന്നത് ഇങ്ങനെ.

ചെറുതോണി: രാജ്യത്ത് 11 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ മൺസൂൺ സീസൺ അനുഭവപ്പെടുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനിടെ, ഇടുക്കി ജില്ലയിലെ പല മേഖലകളിലും മഴയുടെ കടുത്ത കുറവ് ആശങ്ക ഉയർത്തുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് ഇത്തവണ മൺസൂൺ ദുർബലമാകാൻ പ്രധാന…

ക്ഷീര-കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം എന്ന് കെ.ജെ. ജോസ് മോൻ.ഉൽപാദന ചെലവ് കുത്തനെ ഉയരുമ്പോഴും കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് വിമർശനം,വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ക്ഷീരമേഖലയിലും കാർഷിക മേഖലയിലും ഉൽപാദന ചെലവ് കുത്തനെ ഉയരുമ്പോഴും കർഷകർക്ക് ന്യായമായ വില ലഭിക്കാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (KDP) സംസ്ഥാന അധ്യക്ഷൻ കെ.ജെ. ജോസ് മോൻ പറഞ്ഞു. കാലിത്തീറ്റ, കാർഷിക ഇൻപുട്ടുകൾ, കീടനാശിനികൾ, വളങ്ങൾ തുടങ്ങിയവയുടെ…

പ്രണയാഭ്യർഥന നിരസിച്ചതിന് പക : പ്ലസ്ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽവീടിന് സമീപം കാത്തുനിന്ന് ആക്രമണം; കഴുത്തിലും മുഖത്തും ഗുരുതര പരിക്ക് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി.

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്ലസ്ടു വിദ്യാർഥിനിയെ കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശി സഹദ് (21) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ്…

ഇടുക്കി മണ്ഡലത്തിൽ വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. ചെറുതോണിയിൽ നടന്ന ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇടുക്കി മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. ചെറുതോണിയിൽ നടന്ന ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക ഭാരം കുറയ്ക്കുക…

കഞ്ഞിക്കുഴി ചുരുളിപ്പതാലിൽ കാട്ടാന ആക്രമണം, ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ സഹോദരങ്ങളുടെ വീടുകൾ തകർന്നു,ചുരുളിപ്പതാൽ ഇടത്തട്ടിൽ ആണ് ആന വൻ നാശം വരുത്തിയത്.

ചുരുളിപ്പതാൽ ഇടതട്ടിൽ കാട്ടാന ആക്രമണത്തിൽ സഹോദരങ്ങളുടെ വീടുകൾ തകർന്നു. ചേലച്ചുവട്ടിൽ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് ഇന്നലെ രാത്രിയിൽ കാട്ടാനകൾ ആക്രമിച്ച് നശിപ്പിച്ചത്. സംഭവസമയത്ത് വീടുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പത്രോസ് മകനുമായി ആശുപത്രിയിൽ പോയിരുന്നതിനാൽ കുടുംബം വീട്ടിലുണ്ടായിരുന്നില്ല.…

വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം ഡി എം എയുമായി ഇടുക്കി സ്വദേശി പിടിയിൽ. 5.610 ഗ്രാം എം ഡി എം എയാണ് കരിങ്കുന്നം പോലീസ് പിടികൂടിയത്.

തൊടുപുഴ: വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.610 ഗ്രാം എംഡിഎംഎയുമായി തൊടുപുഴ സ്വദേശിയെ കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കാഞ്ഞിരമറ്റം കരയിൽ മുതലിയാർമഠം ഭാഗത്ത് പള്ളിപ്പാട്ട് വീട്ടിൽ ശ്രീകുമാർ എസ് (45) ആണ് പിടിയിലായത്.സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള…

ചെറുതോണിയിൽ ലഹരി-ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം: നടപടി ആവശ്യപ്പെട്ട് വനിതാ വ്യാപാരികൾ രംഗത്ത്. ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി, അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം. ടൗണിൽ മഫ്തി പോലീസ് നിരീക്ഷണവും സ്ഥിരം നടപടികളും ശക്തമാക്കണമെന്ന് ആവശ്യം.

ചെറുതോണി: ലഹരി-ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് വനിതാ വിങ് ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി. ജില്ലാ ആസ്ഥാന മേഖലയിലും പ്രത്യേകിച്ച് ചെറുതോണി ടൗൺ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന ലഹരി-ഗുണ്ടാ സംഘങ്ങൾ…

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല; വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കാൻ മടിക്കരുത്: ആവശ്യമെങ്കിൽ എന്നെയും രഹസ്യമായി അറിയിക്കാം എം എൽ എ റോയ് കെ. പൗലോസ്.

ചെറുതോണി :മയക്കുമരുന്നുകളുടെയും രാസലഹരികളുടെയും ഉപയോഗത്തിലേക്ക് യുവതലമുറ വ്യാപകമായി വഴുതിവീഴുന്ന സാഹചര്യത്തിൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയ് കെ. പൗലോസ് എംഎൽഎ. ഗ്രാമപ്രദേശങ്ങളിലുപോലും ലഹരി വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാൻ ആരും മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.…

വെള്ളയാംകുടിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: പരിഭ്രാന്തരായി യാത്രക്കാർ. പോലീസ് സ്ഥലത്തെത്തിയെങ്കിലും നടപടിയെടുക്കാതെ മടങ്ങി. ഇതിന് പിന്നാലെ വാഹനങ്ങൾക്കു നേരെ കല്ലേറ്.

കല്ലുമായി വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന മദ്യപൻ. കട്ടപ്പന: വെള്ളയാംകുടിയിൽ മദ്യലഹരിയിലായ ഒരാളുടെ അഴിഞ്ഞാട്ടം നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വെള്ളയാംകുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ പൊതുസ്ഥലത്ത് അസഭ്യം പറയുകയും…

2018-ലെ ദുരന്തഭൂമിയായ പെരുങ്കാലായിൽ വീണ്ടും ഭീതി പരത്തി മലഞ്ചെരുവുകളിൽ അനധികൃത പടുതാക്കുളങ്ങൾ.ഉരുൾപൊട്ടൽ ഭീഷണി ഉയരുന്നതായി നാട്ടുകാർ. പരാതികൾ അവഗണിച്ച് അധികൃതർ. കനത്ത മഴയിൽ ആശങ്ക ഇരട്ടിയായി

ചെറുതോണി: 2018-ലെ ഉരുൾപൊട്ടലിൽ ആറോളം പേർ മരണമടഞ്ഞ പെരുങ്കാലാ മേഖലയിൽ കാലവർഷം ശക്തമായതോടെ മലഞ്ചെരുവുകളിൽ അനധികൃതമായി നിർമ്മിച്ച പടുതാക്കുളങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കുന്നു. കീഴ്ക്കാതൂക്കായ മലനിരകളിൽ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള നിരവധി പടുതാക്കുളങ്ങളാണ് നിർമ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആദിവാസി മേഖലയായ…

You missed