Last Updated on 21 Sep 2026 • 2:35 AM by Openzone Online

ചെറുതോണി :എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന് ആചരിക്കും. ഇടുക്കി യൂണിയന് കീഴിലെ വിവിധ ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഖണ്ഡനാമജപം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, അനുസ്മരണ പ്രഭാഷണം, സമർപ്പണപൂജ, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടക്കും.
വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, കട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരുഞ്ചാംകുട്ടി, വിമലഗിരി, മണിയാറൻകുടി, കനകക്കുന്ന്, കരിക്കിൻമേട്, തങ്കമണി തുടങ്ങിയ ശാഖകളിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ,വൈസ് പ്രസിഡന്റ് അഡ്വ :കെ. ബി സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ,വൈദിക സമിതി ചെയർമാൻ എ.എസ് മഹേന്ദ്രൻ ശാന്തികൾ, കൺവീനർ പ്രമോദ് ശാന്തി യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമാറ്റം , K.S ജിസ്സ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ബിനിഷ് കോട്ടൂർ, വനിതാസംഘം പ്രസിഡന്റ് ഷീല കമലദരൻ,വൈസ് പ്രസിഡന്റ് പുഷ്പ മോഹൻ ,സെക്രട്ടറി ഷീല രാജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജോമോൻ കണിയാംകുടിയിൽ ,വൈസ് പ്രസിഡന്റ് അഖിൽ സാബു, സെക്രട്ടറി ബിബിൻ കുന്നിനിയിൽ എന്നിവർ നേതൃത്വം നൽകും.


