Latest Post

ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര ആക്രമണം. ഇടുക്കി പാണ്ടിപ്പാറയിൽ ഒറ്റയ്ക്ക് താമസിച്ച വയോധിക ദമ്പതികൾക്ക് പരിക്ക്. ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി. കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു.

ഇനി വാഴത്തോപ്പിൽ പൂക്കാലം…. കത്തീഡ്രൽ പള്ളിക്ക് സമീപം തണൽ കർഷക സംഘത്തിൻറെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഓണച്ചന്ത ലക്ഷ്യമാക്കി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹരിതാരവം പദ്ധതിയിലൂടെയാണ് തൈകൾ വിതരണം ചെയ്തത്.

ചെറുതോണി: ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ പൂക്കൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന്റെ സാഹചര്യത്തിൽ, പ്രാദേശിക പൂക്കൃഷി പ്രോത്സാഹിപ്പിക്കാൻ മാതൃകാപരമായ പദ്ധതിയുമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതാരവം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ഉപയോഗിച്ച്…

ഇടുക്കിയിൽ 24 കാരന് 34 വർഷം കഠിനതടവ്. 2024ൽ നടന്ന പോക്സോ കേസിലാണ് കോടതിവിധി.

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ റോയി (26)യ്ക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി 34 വർഷം കഠിന തടവും ₹2,70,000 പിഴയും ശിക്ഷ വിധിച്ചു. ജഡ്ജി നോബൽ ഡി. എസ്. ആണ് ശിക്ഷ…

പ്രതിക്കൂട്ടിൽ വനം വകുപ്പും സർക്കാരും ? സ്വന്തം പ്ലാവിലെ ചക്ക പറിച്ച് ഉപയോഗിക്കാൻ പോലും യോഗമില്ലാതെ കർഷകർ. കാട്ടാന ശല്യം മൂലം ചക്കകൾ പറിച്ച് കൊക്കയിൽ എറിയുകയാണ് കഞ്ഞിക്കുഴിയിലെ കർഷകർ.

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായതോടെ സ്വന്തം കൃഷിയുടെ ഫലം പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. പറമ്പിലെ പ്ലാവുകളിൽ കായ്ചുനിൽക്കുന്ന ചക്കകളാണ് കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം എന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ ഇപ്പോൾ ലക്ഷങ്ങളുടെ നഷ്ടം…

കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന ആക്രമണം, പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ ആക്രമണത്തിൽ പ്രദേശവാസിയുടെ വീട് ഭാഗികമായി തകർന്നു. തുടർച്ചയായി നടക്കുന്ന കാട്ടാന ആക്രമണത്തിൽ ഭീതിയോടെ കഴിയുകയാണ് മലയണ്ണാ മല നിവാസികൾ.

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകർക്കുകയും ചെയ്തു. പന്നാരംകുന്നേൽ എൽസമ്മ, പുത്തൻപുരക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.…

കാട് മൂടി ഭൂമിയാംകുളം സ്റ്റേഡിയം കളിക്കാനിടമില്ലാതെ കുട്ടികൾ, ടർഫ് പദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. സ്റ്റേഡിയത്തിന് ഭീഷണിയായ കാടുപടലങ്ങൾ വെട്ടിമാറ്റി കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്ന് ആവശ്യം.

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം കാടുകയറി നശിക്കുന്നതിനിടെ, കളിക്കാൻ പോലും ഇടമില്ലാതെ കുട്ടികളും യുവാക്കളും ദുരിതത്തിൽ. ഒരുകാലത്ത് പ്രദേശത്തെ കായികപ്രേമികളുടെ പ്രധാന ആശ്രയമായിരുന്ന സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം ഇന്ന് കാടുമൂടി ഉപയോഗശൂന്യമായിരിക്കുകയാണ്. ഗ്രൗണ്ടിന്റെ വിസ്തീർണം ഗണ്യമായി കുറഞ്ഞതോടെ സീനിയർ…

മറ്റ് 13 ജില്ലകൾക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കിക്കും നേടിക്കൊടുക്കും: ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്റെ പ്രഥമ ദൗത്യം – റോയി കെ. പൗലോസ് എംഎൽഎ

ചെറുതോണി: സംസ്ഥാനത്തെ മറ്റ് 13 ജില്ലകൾക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇടുക്കി ജില്ലയ്ക്കും ഉറപ്പാക്കുമെന്നും, ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയെന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ പ്രഥമ ഉത്തരവാദിത്വമെന്നും റോയി കെ. പൗലോസ് എംഎൽഎ പറഞ്ഞു. വാഴത്തോപ്പ് സെന്റ്…

പാലക്കാട് എം എൽ എ മാർക്ക് എന്ത് പറ്റി? ഭർത്താവു വന്നിട്ടാണോ പരിപാടി, പിഷാരടിയുടെ ഫോൺവിളിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ. ശബ്ദം ലീക്കായതല്ല റിലീസ് ആയതെന്ന് പിഷാരടി.

പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയും നടി ശ്വേതാ മേനോനും തമ്മിലുള്ളതായി പ്രചരിക്കുന്ന ഫോൺസംഭാഷണം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ്. സംഭാഷണത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംഎൽഎയ്ക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളും നിറയുന്നത്. പാലക്കാട് മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കൊന്നും ഒടുവില്ലെന്നാണ് സോഷ്യൽ മീഡിയയിലെ…

മഴയുടെ മാന്ത്രികതയിൽ കുയിലിമല: മഴയും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ് കുയിലി മലയിൽ.

ചെറുതോണി :മഴമേഘങ്ങൾ തഴുകിയിറങ്ങുന്ന മലനിരകളും, കോടമഞ്ഞ് വിരിക്കുന്ന കാഴ്ചകളും, തണുത്ത കാറ്റും ചാറ്റൽമഴയും ചേർന്ന് ഇടുക്കിയിലെ കുയിലിമല വ്യൂ പോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുകയാണ്. മഴക്കാലത്തിന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് പൈനാവിന് സമീപമുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നത്.…

റോഡ് സൈഡിലെ അപകടമരങ്ങൾ വീണ്ടും ഭീഷണി; ചെറുതോണി വഞ്ചിക്കവലയിൽ കമുക് ഒടിഞ്ഞുവീണ് യുവാക്കൾക്ക് പരിക്ക്. റോഡരികിലെ അപകടമരങ്ങൾ മുറിച്ചുമാറ്റേണ്ടത് ആരാണ്?

ചെറുതോണി: വൈകിട്ട് അഞ്ച് മണിയോടെയാണ് ചെറുതോണി–അടിമാലി റോഡിലെ വഞ്ചിക്കവലയിൽ തേജസ് ഓഡിറ്റോറിയത്തിന് മുൻവശത്ത് കമുക് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായത്. റോഡിലേക്ക് കമുക് വീഴുന്നത് കണ്ട് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ വാഹനം പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നു.…

ജീവൻ രക്ഷപ്പെട്ടെങ്കിലും വീടും ജീവിതവും തകർന്ന നിലയിലാണ് റെജിയുടെ കുടുംബം. അപകടം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും വീട് പുനർനിർമിക്കുന്നതിൽ സെമിനാരിയും സ്ഥലം പാട്ടത്തിനെടുത്ത വ്യക്തിയും അനാസ്ഥ തുടരുകയാണെന്ന് വീട്ടുടമ ആരോപിക്കുന്നു.

കഴിഞ്ഞമാസം ഉച്ചയോടു കൂടിയാണ് റെജിയുടെ വീട് തകർത്ത അപകടം ഉണ്ടായത്. ഏല കൃഷിക്കായി മണ്ണെടുക്കുമ്പോൾ സ്ഥലത്തുനിന്നും പാറകൾ ഉരുണ്ടുവരികയായിരുന്നു. പാറകൾ വരുന്ന ശബ്ദം കേട്ട് സമയോചിതമായി വീട്ടിൽ നിന്ന് ഓടിമാറിയതിനാലാണ് റെജിയും കുടുംബവും തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ അപകടം…