Category: Devotional

ഒരു ലോകം ഒരു പ്രാർഥന:- ചുരുളിയിൽ ദൈവദശകം ആലപിച്ച് ഇടുക്കി യൂണിയൻ

ചുരുളി: ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം വിവിധ രാജ്യങ്ങളിലായി പത്തുലക്ഷം പേർ ഒന്നിച്ചാലപിക്കുന്ന ‘ഒരു ലോകം ഒരു പ്രാർഥന’ പരിപാടിയുടെ ഭാഗമായി ചുരുളി ശാഖയിൽ പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 7.15ന് നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി…

മണ്ഡലകാലത്തിന് മുന്നോടിയായി വണ്ടിപ്പെരിയാർ ഒരുങ്ങുന്നു: വാളാർഡിയിൽ കൂടുതൽ സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണത്തിന് അധിക പോലീസ്. സത്രത്തിലും സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ.

വണ്ടിപ്പെരിയാർ: ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും. ശബരിമല തീർഥാടകർക്കായി ഓൺലൈൻ…

മതസൗഹാർദ്ദത്തിന്റെ പെരുമയുണർത്തി കഞ്ഞിക്കുഴി വാകച്ചുവട്. വാകച്ചുവട് സെൻമേരിസ് കപ്പളയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആചരിച്ചു. തിരുനാൾ പ്രദക്ഷിണത്തിന് മഴുവടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം.

കഞ്ഞിക്കുഴി: മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി കഞ്ഞിക്കുഴി വാകച്ചുവട് സെന്റ് മേരീസ് കപ്പേളയിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷം. തിരുനാൾ പ്രദക്ഷിണത്തിന് മഴുവടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാരവാഹികൾ സ്വീകരണം നൽകി. മതസൗഹാർദ്ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ കാഴ്ചയ്ക്കാണ് വാകച്ചുവട് സാക്ഷ്യം വഹിച്ചത്. തിരുനാൾ…

വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ വിദ്യാരംഭം: നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ഇടുക്കി: വിജയദശമിയോടനുബന്ധിച്ച് വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ഹരികൃഷ്ണൻ എസ്., ദേവിക ബാലഗോപാൽ എന്നിവർക്കൊപ്പം ഡോക്ടർ പി. സി. രവീന്ദ്രനാഥും കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി.…

വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ വിജയദശമി ആഘോഷം ബുധനാഴ്ച നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വിദ്യാരംഭത്തിന് നൂറുകണക്കിന് കുരുന്നുകളെത്തും, ഇടുക്കി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ചെറുതോണി:വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെയും വിജയദശമിയുടെയും ഭാഗമായി വിദ്യാരംഭ ചടങ്ങുകൾ ഒക്ടോബർ 21 ബുധനാഴ്ച നടക്കും. അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ദേവിയുടെ അനുഗ്രഹം തേടാൻ നൂറുകണക്കിന് കുരുന്നുകൾ എത്തുന്ന ചടങ്ങിനായി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്. ബുധനാഴ്ച രാവിലെ…

ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി പ്രാർത്ഥനാ യജ്ഞത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

ചെറുതോണി :ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി പ്രാർത്ഥനാ യജ്ഞത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 2005ൽ വെനസ്വേലയിലെ കാരക്കാസിൽ ആരംഭിച്ച…

ലോകസമാധാനത്തിനായി ഒരു മില്യൺ കുട്ടികൾ ജപമാല ചൊല്ലും: ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരത്ത്

ചെറുതോണി: ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറിയുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 11.30ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള ജപമാല…

ശ്രീനാരായണ ഗുരുദേവനെതിരായ പരാമർശം. ആഭിചാരകൻ കെ വി സുഭാഷിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇടുക്കിയിൽ പ്രതിഷേധം ഇരമ്പി. ഇടുക്കി യൂണിയൻറെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന പ്രതിഷേധ സമരത്തിൽ നിരവധി ശ്രീനാരായണീയർ പങ്കുചേർന്നു.

ചെറുതോണി: ശ്രീനാരായണ ഗുരുദേവനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പി. ആഭിചാരക്രിയകൾ ഉൾപ്പെടെ നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ള കെ വി സുഭാഷ് ആണ് യൂട്യൂബ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയത്. സംഭവത്തിൽ നിയമനടപടി…

ഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധം: ചെറുതോണിയിൽ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രകടനം

ചെറുതോണി: ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ചെന്നാരോപിച്ച് യൂട്യൂബ് തന്ത്രി സുഭാഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് ചെറുതോണിയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ഗുരുദേവന്റെ…

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ആചരിച്ചു. ഇടുക്കിയിൽ വിവിധ ശാഖകളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു.

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ആചരിച്ചു. ഇടുക്കി യൂണിയന് കീഴിലെ വിവിധ ഗുരുദേവ ക്ഷേത്രങ്ങളിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അഖണ്ഡനാമജപം, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, അനുസ്മരണ പ്രഭാഷണം, സമർപ്പണപൂജ, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടന്നു. വാഴത്തോപ്പ്,…