അടിയന്തര ചികിത്സയ്ക്ക് കിലോമീറ്ററുകൾ താണ്ടുന്ന ദുരിതത്തിന് അറുതിവേണം: വാഴത്തോപ്പിൽ മൃഗ പോളിക്ലിനിക് ആവശ്യപ്പെട്ട് എം എൽ എയ്ക്ക് നിവേദനം. ലാബ് ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
ചെറുതോണി: ആദ്യകാല കുടിയേറ്റ ഗ്രാമമായ വാഴത്തോപ്പ് ഉൾപ്പെടുന്ന ഇടുക്കി താലൂക്കിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ പോളിക്ലിനിക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ പ്രവർത്തിക്കുന്ന വാഴത്തോപ്പ് മൃഗഡിസ്‌പെൻസറിയെ ലബോറട്ടറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള പോളിക്ലിനിക്കായി ഉയർത്തണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് വാഴത്തോപ്പ് ഡിവിഷൻ മെമ്പർ…
ചേലച്ചുവട്–വണ്ണപ്പുറം റോഡ് നിർമാണത്തിൽ അപാകതകൾ ഉണ്ട് എം.എൽ.എ റോയി കെ. പൗലോസ് . ഭാവിയിൽ ഗുരുതര അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും ശേഷിക്കുന്ന പ്രവൃത്തികൾ ഗുണനിലവാരത്തോടെ പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും എം എൽ എ.
ചേലച്ചുവട്–വണ്ണപ്പുറം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച നിലവാരത്തിൽ നടക്കുന്നില്ലെന്ന് റോയി കെ. പൗലോസ് എം.എൽ.എ. പറഞ്ഞു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 102 കോടി രൂപയുടെ പദ്ധതിയിൽ കയറ്റിറക്കങ്ങളും അപകടകരമായ വളവുകളും പരമാവധി കുറച്ച്, റോഡിന്റെ…
ഉദ്ഘാടന മാമാങ്കങ്ങളില്ലാതെ ചെറുതോണി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനം തുടങ്ങി,ആദ്യ സർവീസ് അടിമാലിക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് യാത്രയ്ക്ക് തുടക്കം.
ചെറുതോണി: ഉദ്ഘാടന ചടങ്ങുകളോ ഫ്ലാഗ് ഓഫ് പരിപാടികളോ ഇല്ലാതെ ചെറുതോണിയിലെ പുതിയ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു. പുതിയ ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡിൽ സജ്ജീകരിച്ച ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് വൈകിട്ട് നാല് മണിക്ക് അടിമാലിയിലേക്കുള്ള ആദ്യ സർവീസ് യാത്ര തിരിച്ചതോടെയാണ്…
റോ, സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ ബിജെപി ദുർവിനിയോഗം ചെയ്യുന്നു എന്ന് സി.പി. മാത്യു. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതോണിയിൽ കോൺഗ്രസ് പ്രതിഷേധം.
ചെറുതോണി: രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി. മാത്യു ആരോപിച്ചു. എംപിമാർക്ക് 30 മുതൽ 35 കോടി രൂപ വരെ നൽകി…
ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു… പക്ഷേ ആ ശിക്ഷ നടപ്പാകുമോ? കേരളത്തിലെ ‘ഡെത്ത് റോ’യിലെ പേരുകൾ നീതിന്യായ വ്യവസ്ഥയുടെ വേഗത്തെക്കുറിച്ച് വീണ്ടും ചർച്ചയാകുന്നു. വിവിധ ജയിലുകളിൽ ശിക്ഷ കാത്ത് കിടക്കുന്നത് 38 പേർ…. വൈകി എത്തുന്ന നീതി നിഷേധത്തിന് തുല്യം ?
നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്ണം 38 ആയി. കോടതി ഈ കേസിനെ അപൂർവങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിച്ചെങ്കിലും, ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ചോദ്യം മറ്റൊന്നാണ്. ഈ ശിക്ഷ യഥാർഥത്തിൽ എപ്പോൾ നടപ്പാകും? കേരളത്തിൽ വധശിക്ഷ…
നിയന്ത്രണം നഷ്ടപ്പെട്ട കാർ പഴയരിക്കണ്ടം പുഴയിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്. അപകടത്തിൽ ഡ്രൈവറുടെ നില ഗുരുതരം: ജലനിരപ്പ് കുറഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി
കഞ്ഞിക്കുഴി: നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് പഴയരിക്കണ്ടം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.മതാവിന്റെ 40-ാം ചരമദിന ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ അഞ്ച്…
ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആശ്വാസമായി ബഗ്ഗി കാർ സേവനം : രണ്ട് ബ്ലോക്കുകൾ തമ്മിലെ ദുഷ്കര യാത്രയ്ക്ക് പുറമേ പ്രധാന കവാടത്തിൽ ബസ് ഇറങ്ങുന്ന രോഗികൾക്ക്, ബഗ്ഗി കാറിൽ യാത്ര ചെയ്യാം. യാത്ര ദുരിതത്തിന് പരിഹാരമൊരുക്കുന്നതിന് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.
ചെറുതോണി :ഇടുക്കി മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന സുപ്രധാന തീരുമാനവുമായി ജില്ലാ പഞ്ചായത്ത്. മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകൾ തമ്മിൽ രോഗികളുടെ യാത്ര സുഗമമാക്കുന്നതിനായി ബഗ്ഗി കാർ സേവനം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ…
ചൈനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത്WDMMA 2026 റിപ്പോർട്ടിൽ യുദ്ധസന്നദ്ധതയും ആധുനികവത്കരണവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. പാക്കിസ്ഥാൻ പതിനെട്ടാംസ്ഥാനത്ത്.
ന്യൂഡൽഹി:ലോക വ്യോമസേനകളുടെ ശേഷി വിലയിരുത്തുന്ന വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) 2026 റിപ്പോർട്ടിൽ ഇന്ത്യൻ വ്യോമസേന (IAF) ആറാം സ്ഥാനത്തെത്തി. 69.4 എന്ന ട്രൂ വാല്യൂ റേറ്റിംഗ് (TvR) സ്കോറോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതേ…
സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വന്തം പതാകയും കറൻസിയും സൈന്യവും; ബലൂചിസ്ഥാൻ പുതിയ അവകാശവാദങ്ങളുമായി. പാകിസ്താൻ വിഷയത്തിൽ മൗനത്തിൽ. ഈ വർഷം അവസാനത്തോടെ പാക്ക് സൈനികരെ മുഴുവനും തങ്ങളുടെ ഏരിയയിൽ നിന്ന് പൂർണ്ണമായും മാറ്റുമെന്നും അവകാശം.
ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് വേർപെട്ട സ്വതന്ത്ര രാജ്യമായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചതായി അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ (Republic of Balochistan) എന്ന സംഘടന പുതിയ പ്രസ്താവന പുറത്തിറക്കി. ബലൂചിസ്ഥാന്റെ 85 ശതമാനം പ്രദേശവും തങ്ങളുടെ പ്രതിരോധ-സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണെന്നാണ് പ്രസ്താവനയിൽ…
കാലങ്ങളായി കാടുമൂടി കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങൾക്കായി ഒരുങ്ങുന്നു. മാധ്യമ വാർത്തകളെ തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ സ്റ്റേഡിയം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.
വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയത്തിലെ കാടും പടർപ്പുകളും ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി. നാല് വാർഡുകളിൽ നിന്നായി നിരവധി കായികതാരങ്ങൾ പരിശീലനത്തിന് എത്തുന്ന സ്റ്റേഡിയം വർഷങ്ങളായി അവഗണനയിൽ ആയിരുന്നു. ഏകദേശം 14 വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ…
