Last Updated on 22 Sep 2026 • 3:59 AM by Openzone Online

Advertisement

ചെറുതോണി: ചെറുതോണി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെറുതോണി വ്യാപാര ഭവനിൽ നടന്ന തെരഞ്ഞെടുപ്പിൽ രഞ്ജിത്ത് പി. ലൂക്കോസിനെ പ്രസിഡന്റായും, അജാസ് ഖാനെ സെക്രട്ടറിയായും, ബിനീഷ് മാത്യുവിനെ ഖജാൻജിയായും തിരഞ്ഞെടുത്തു.

വ്യാപാര മേഖല നേരിടുന്ന വിവിധ പ്രതിസന്ധികളെ അതിജീവിക്കുന്നതിനും യുവ വ്യാപാരികളെ ഒരുമിച്ച് അണിനിരത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. ചെറുതോണിയിലെ വ്യാപാരികളുടെ ക്ഷേമവും ഐക്യവും ഉറപ്പാക്കുന്നതിനൊപ്പം വ്യാപാര മേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ അറിയിച്ചു.

ചെറുതോണിയിൽ നടന്ന പൊതുയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ ബാബു ജോസഫ്, ഷിജോ സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed