എസ് ക്യൂബ് ഫ്ലവർ മാർട്ടിന്റെ ഓണാഘോഷ സമ്മാന നറുക്കെടുപ്പ് നടന്നു.
ചെറുതോണി: എസ് ക്യൂബ് ഫ്ലവർ മാർട്ട് ആൻഡ് ലേസ് ഹൗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഓണാഘോഷ സമ്മാന നറുക്കെടുപ്പ് നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം ഒരുക്കുന്നതിനും മറ്റുമായി സ്ഥാപനത്തിൽ നിന്ന് പൂക്കൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വാങ്ങിയവർക്കായാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നത്. വിമുക്തഭടൻ ജിജി…
മണിയാറൻകുടി സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പ് ആചരണത്തിനും ഇടവക തിരുനാളിനും കൊടിയേറി.
ചെറുതോണി: മണിയാറൻകുടി സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനും ഇടവക തിരുനാളിനും കൊടിയേറി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ വിവിധ പരിപാടികളോടെയാണ് തിരുനാൾ ആഘോഷിക്കുന്നത്.തിങ്കളാഴ്ച വൈകിട്ട് 4.30ന് ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്…
ചെറുതോണിയിൽ ഇന്ന് ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് സമാപനം. 6 ന് ഗോൾഡൻ ബീറ്റ്സിന്‍റെ ഗാനമേള.
ചെറുതോണി: ഇടുക്കി ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് സമാപനം. സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറുതോണിയിൽ സംഘാടക സമിതി നയനമനോഹരമായ ഘോഷയാത്ര സംഘടിപ്പിക്കും.ചെണ്ടമേളം, നാസിക് ഡോൾ, വിവിധ നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം…
15 വർഷം കൂടെ നിന്ന ‘സ്നേഹിതന്’ യാത്രയയപ്പ്; KL 38 B 5252-നെ ഹൃദയത്തോട് ചേർത്ത് റോയി കെ. പൗലോസ് — വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്.
ചെറുതോണി: 15 വർഷം… ഏകദേശം ആറ് ലക്ഷം കിലോമീറ്റർ… യാത്രകളിൽ ഒപ്പം നിന്ന പ്രിയപ്പെട്ട വാഹനത്തെ കൈവിടുമ്പോൾ അതൊരു സാധാരണ വാഹന കൈമാറ്റമല്ലെന്ന് പറയുകയാണ് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ്. ഷോറൂമിൽ നിന്ന് ഒപ്പം ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ഒരു…
ഇടുക്കി സെൻമേരിസ് ജെറുസലേം പുത്തൻ പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും കൊടിയേറി.
ചെറുതോണി: സെന്റ് മേരീസ് ജെറുസലേം പുത്തൻപള്ളി സെന്റ് പീറ്റേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും കൊടിയേറി. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് തിരുനാൾ ആഘോഷങ്ങൾ.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന കൊടിയേറ്റിന് ഫാ. ഏലിയാസ്…
ഇടുക്കിയുടെ ‘ബാഹുബലി’ വീണ്ടും കളത്തിൽ: ചെറുതോണിയിൽ ഇന്ന് തടി ചുമട് മത്സരം.
ചെറുതോണി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ചെറുതോണി ടൗണിൽ ഇന്ന് ആവേശപ്പോരാട്ടം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന തടി ചുമട് മത്സരത്തിലാണ് ഇടുക്കിയുടെ കരുത്തന്മാർ മാറ്റുരയ്ക്കുന്നത്. തോപ്രാംകുടി, മുരിക്കാശ്ശേരി തുടങ്ങിയ മേഖലകളിൽ നടന്ന തടി ചുമട്…
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: ദൃശ്യങ്ങൾ സിസിടിവിയിൽ, പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു.
ലക്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു. ഹൽദോനി ഗ്രാമത്തിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പാടത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ…
മണിയാറൻകുടി സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പ് ആചരണവും തിരുനാളും. ഓഗസ്റ്റ് 31ന് തിരുനാൾ കൊടിയേറും.
ചെറുതോണി: മണിയാറൻകുടി സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണവും ഇടവക തിരുനാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇടവക വികാരി ഫാ. തോമസ് കുളമാക്കൽ, കൈക്കാരന്മാരായ ബെന്നി മാത്യു,…
വ്യാജ ഐ.പി.എസ് ഉദ്യോഗസ്ഥനായി ഇൻസ്റ്റഗ്രാമിലൂടെ പരിചയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് കോട്ടയത്ത് പിടിയിൽ
കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വടവാതൂർ സ്വദേശി ആദിത്യൻ (21) ആണ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പോലീസ് പറയുന്നു.…
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്: ഡിസിസി അംഗം ചേന്തി അനിൽ കസ്റ്റഡിയിൽ. പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വം.
തിരുവനന്തപുരം: ചതയദിനാഘോഷ പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞെന്ന കേസിൽ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം. സിറ്റി പോലീസ് കമ്മീഷണറുടെ…
