Last Updated on 30 Oct 2026 • 3:04 PM by Openzone Online

Advertisement

ചെറുതോണി: പഞ്ചായത്ത് ഉടമസ്ഥതയിലുള്ള റോഡിൽ സ്വകാര്യ വ്യക്തി ഗേറ്റ് സ്ഥാപിച്ച് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും മരിയപുരം പഞ്ചായത്തിനും പരാതി നൽകി.

ഒരാഴ്ച മുമ്പാണ് അയൽവാസിയായ സ്വകാര്യ വ്യക്തി റോഡിൽ ഗേറ്റ് സ്ഥാപിച്ചതെന്നാണ് തങ്കമണി സ്വദേശിനി കൊച്ചുപുരയ്ക്കൽ ദീപാ സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ പറയുന്നത്. പ്രസ്തുത റോഡ് മരിയാപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പഞ്ചായത്ത് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

(പഞ്ചായത്ത് നിർദ്ദേശപ്രകാരം ഗേയ്റ്റ് മാറ്റിയിട്ടും റോഡിൻറെ മധ്യഭാഗത്തു നിൽക്കുന്ന ഇരുമ്പു തൂൺ)

റോഡിൽ ഗേറ്റ് സ്ഥാപിച്ചതോടെ ദീപയുടെ പിതാവ് സെബാസ്റ്റ്യൻ തോമസിന് സ്വന്തം ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ വാഹനം വിളിച്ച് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുസംബന്ധിച്ച് മരിയാപുരം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു.

തുടർന്ന് ഗേറ്റ് സ്ഥാപിച്ച വ്യക്തിയോട് അത് പൊളിച്ചുനീക്കാൻ പഞ്ചായത്ത് നിർദേശം നൽകി.എന്നാൽ ഗേറ്റ് മാറ്റിയെങ്കിലും ഗേറ്റ് സ്ഥാപിക്കുന്നതിനായി റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് പൈപ്പ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ഇത് വാഹനഗതാഗതത്തിന് തടസ്സമായി തുടരുകയാണെന്നും പരാതിക്കാർ പറയുന്നു.

ജോസ് ചെറുകുന്നേൽ എന്ന വ്യക്തിയാണ് റോഡിൽ ഗേറ്റ് സ്ഥാപിച്ചതെന്നാണ് ദീപയുടെ ആരോപണം. ഇരുമ്പ് പൈപ്പ് കൂടി നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് ഇടപെട്ട് തടസ്സം നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed