വട്ടോൻപാറയെ ടൂറിസം ഹബ്ബാക്കി മാറ്റണം: പഞ്ചായത്തും ടൂറിസം പ്രമോഷൻ കൗൺസിലും ഇടപെടണമെന്ന് നാട്ടുകാർ.
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പുന്നയാർ കുത്തിന് സമീപത്തെ പ്രകൃതിരമണീയമായ വട്ടോൻപാറയെ ടൂറിസം ഹബ്ബാക്കി മാറ്റാൻ പഞ്ചായത്തും ടൂറിസം പ്രമോഷൻ കൗൺസിലും അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ. ജനുവരി വരെ സമൃദ്ധമായി വെള്ളച്ചാട്ടം കാണാൻ കഴിയുന്ന മേഖലയാണ് വട്ടോൻപാറ. കഞ്ഞിക്കുഴി ടൗണിൽ നിന്ന് പുന്നയാറിലേക്ക് പോകുന്ന…
അടിമാലിയിൽ 5.5 കിലോഗ്രാം കഞ്ചാവുമായി യുവതി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ.
അടിമാലി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അടിമാലിയിൽ നടത്തിയ പരിശോധനയിൽ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5.5 കിലോഗ്രാം കഞ്ചാവുമായി യുവതിയെ പിടികൂടി. കോതമംഗലം വടാട്ടുപാറ പുതുശേരിക്കുടിയിൽ ഡയാന ബിജുവാണ് അടിമാലിയിലെ വാടക വീട്ടിൽ നിന്നും മൊത്ത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന…
ഇടുക്കിയുടെ വികസനത്തിന് മലയോര ജില്ല അനിവാര്യം: സേനാപതി വേണുവിന്റെ നിലപാടും ഈ വിഷയത്തിൽ തൊടുപുഴയുടെ വികാരത്തിന് ഒപ്പം എന്ന എംപിയുടെ പരാമർശവും ചർച്ചയാകുന്നു.
കട്ടപ്പന: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ സജീവമായിരിക്കെ, ഇടുക്കിയുടെ വികസനത്തിന് മലയോര മേഖലയെ കേന്ദ്രീകരിച്ചുള്ള ജില്ല അനിവാര്യമാണെന്ന ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണുവിന്റെ നിലപാട് പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറക്കുന്നു. മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്ന പക്ഷം തൊടുപുഴ ഉൾപ്പെടുന്ന…
ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു; എസ്.ഐ ബിബിൻ ടി.ബിക്ക് പ്രശംസാപത്രം
ചെറുതോണി: കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ഇടുക്കി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിബിൻ ടി.ബിയെയും സംസ്ഥാന പോലീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ.യെയും ഇടുക്കി ജില്ലാ…
24,000 പിഴ; അടയ്ക്കാനാകാതെ ഓട്ടോ ഡ്രൈവർ: മോട്ടോർ വാഹന വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം.
കട്ടപ്പന: മോട്ടോർ വാഹന വകുപ്പ് ചുമത്തിയ 24,000 രൂപയുടെ പിഴ അടയ്ക്കാൻ കഴിയാതെ കട്ടപ്പനയിലെ ഓട്ടോറിക്ഷ ഡ്രൈവർ സാമ്പത്തിക പ്രതിസന്ധിയിൽ. വാഹനത്തിലെ മീറ്റർ ഇല്ലായ്മ, വീൽ കപ്പ് സ്ഥാപിച്ചത്, സ്റ്റീരിയോ ഘടിപ്പിച്ചത് തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയതെന്നാണ് ഡ്രൈവർ സനു…
ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം. ആശുപത്രി തുറന്നുവച്ചിരിക്കുന്നത് രോഗികൾക്ക് ഓടിക്കയറുവാൻ അല്ല എന്ന പരാമർശം : ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി.
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ ആരോഗ്യവകുപ്പിന്റെ നടപടി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. രാത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ബന്ധുക്കളോടും…
ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോഹണ്ട്: കേരളത്തിന് പുറത്തും ലഹരിവേട്ട, ഇടുക്കി ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 3ന് നടക്കുമെന്ന് റോയി കെ പൗലോസ് എംഎൽഎ
ചെറുതോണി: താൻ എത്തുന്ന നാടുകളിലെല്ലാം ആളുകൾ നന്ദി പറയുന്നുവെന്നും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പേരിലാണ് ഈ നന്ദി ലഭിക്കുന്നതെന്നും എം.എൽ.എ. റോയ് കെ. പൗലോസ്. കേരളത്തിന് പുറത്തേക്ക് വരെ വ്യാപിപ്പിച്ചാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് ലഹരിവിരുദ്ധ…
താന്നിക്കണ്ടം തൊഴിൽ പരിശീലന കേന്ദ്രം വാടകയ്ക്ക് നൽകുന്നതിൽ ആശയക്കുഴപ്പം ? ബ്ലോക്ക് പഞ്ചായത്ത് തീരുമാനത്തിലും ഭിന്നാഭിപ്രായം.
ചെറുതോണി: താന്നിക്കണ്ടത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴിൽ പരിശീലന കേന്ദ്രം വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. സ്വകാര്യ വ്യക്തികൾക്കും മറ്റും കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് തീരുമാനമെടുത്തെന്ന വിവരങ്ങൾക്കിടെയാണ് പഞ്ചായത്ത് അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം ഉയരുന്നത്. വിവിധ തൊഴിലുകളിൽ വനിതകൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം…
കർഷകന്റെ സ്വന്തം പട്ടയഭൂമിയിലെ പ്ലാവും മാവും മുറിച്ചു: തടിയെടുക്കാൻ വിലക്കുമായി വനംവകുപ്പ് — പ്രതിഷേധം ശക്തം
ചെറുതോണി: കൃഷിക്കായി സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി സ്വന്തം പട്ടയഭൂമിയിൽ നിന്ന് മുറിച്ച പ്ലാവും മാവും ഉൾപ്പെടെയുള്ള മരങ്ങൾ വനംവകുപ്പ് തടഞ്ഞതിനെതിരെ പാണ്ടിപ്പാറയിൽ പ്രതിഷേധം ശക്തമാകുന്നു. തങ്കമണി വില്ലേജിലെ പാണ്ടിപ്പാറ ചിറത്തലയാട്ട് ചാക്കോയ്ക്ക് 1993ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച പട്ടയഭൂമിയിൽ നിന്നാണ് മരങ്ങൾ…
10 ദിവസം നീണ്ട ഓണാഘോഷത്തിന് കൊടിയിറങ്ങി: വർണ്ണോജ്വല ഘോഷയാത്രയിൽ ചെറുതോണി ഉത്സവലഹരിയിൽ
ചെറുതോണി: കഴിഞ്ഞ ഒരാഴ്ച കാലമായി വിവിധ പരിപാടികളോടെ നടന്നുവന്നിരുന്ന ഓണം ടൂറിസം വാരാഘോഷ പരിപാടികൾക്ക് ചെറുതോണിയിൽ സമാപനമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വർണ്ണോജ്വലമായ ഘോഷയാത്രക്ക് ശേഷം ചെറുതോണി ടൗണിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ്…
