Last Updated on 21 Oct 2026 • 4:19 PM by Openzone Online

Advertisement

പ

പീരുമേട്: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ലയത്തിൽ താമസിക്കുന്ന പ്രിൻസ് എന്നയാളാണ് ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് വസന്തയെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ ഭാര്യാപിതാവ് ഇസ്രായേലിന് പരിക്കേറ്റു. 30 വയസ്സുകാരിയായ പ്രിയങ്കയും 62 വയസ്സുകാരിയായ വസന്തയുമാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രിൻസ് ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കൃത്യത്തിന് പിന്നാലെ വീട്ടിൽ ഒളിച്ചുകഴിഞ്ഞ പ്രതിയെ കണ്ടെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇയാൾ സ്ഥിരമായി മദ്യലഹരിയിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത്. ഇസ്രായേൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *