മൂന്നാറിന്റെ ചരിത്രവും തോട്ടം തൊഴിലാളികളുടെ ജീവിതവും എഴുത്തിലൂടെ അടയാളപ്പെടുത്തിയ ഡോ. പ്രഭാഹരൻ കെ. മൂന്നാറിന് അംഗീകാരം. ഡോ. എൻ. ഗോപാലകൃഷ്ണൻ സ്മൃതി പുരസ്‌കാരം 2026-ന് ഡോ. പ്രഭാഹരൻ കെ. മൂന്നാർ അർഹനായി.
ഇടുക്കി:പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ്റെ പേരിൽ ഇടുക്കി ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന സ്മൃതി പുരസ്കാരത്തിന് (2026) എഴുത്തുകാരൻ ഡോ.പ്രഭാഹരൻ കെ.മൂന്നാർ അർഹനായി.അധ്യാപകനും ഗവേഷകനുമായ പ്രഭാഹരൻ മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കിടയിൽ നിന്നും ഉയർന്നു വന്ന എഴുത്തുകാരനാണ്. മൂന്നാറിൻ്റെ ആത്മകഥ എന്ന്…
