കേരളത്തിൽ വിൽക്കാൻ അനുമതിയില്ലാത്ത 100 ലിറ്റർ മദ്യം പിടികൂടി. തങ്കമണി എക്സൈസ് ആണ് മദ്യം പിടിച്ചെടുത്തത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 100 ലിറ്റർ അനധികൃത പോണ്ടിച്ചേരി മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതോട് വില്ലേജ് 17 കമ്പനി കരയിൽ കയത്തിങ്കൽ വീട്ടിൽ ഷാജി വർഗീസ് (50) അറസ്റ്റിലായി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി…

പീതശോഭയിൽ ചതയദിന ഘോഷയാത്ര. വഞ്ചിക്കവലയിൽ സംഗമിച്ച് ചെറുതോണിയിൽ സമാപിച്ചു.

ചെറുതോണി: പീതപതാകകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ നടന്ന ചതയദിന ഘോഷയാത്രയോടെ ചെറുതോണി ടൗൺ ഗുരുദേവസ്മരണകളാൽ മുഖരിതമായി. ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി താന്നിക്കണ്ടം, പൈനാവ് മേഖലകളിൽ നിന്നുള്ള ഘോഷയാത്രകളാണ് വഞ്ചിക്കവലയിൽ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ചെറുതോണി ടൗണിലേക്ക് നീങ്ങിയത്. പൈനാവ്…

തടിചുമട് ഉൾപ്പെടെയുള്ള മത്സരങ്ങൾ: നാളെ മുതൽ ചെറുതോണിയിൽ ആഘോഷങ്ങളുടെ ദിവസങ്ങൾ. ഓണം ടൂറിസം വാരാഘോഷം 31ന് സമാപിക്കും.

ചെറുതോണി: ഓണം ടൂറിസം വാരാഘോഷമായ ഓണോത്സവ് 2026 വരും ദിവസങ്ങളിൽ അത്യുജ്ജ്വലമായ പരിപാടികളോടെ ജില്ലാ ആസ്ഥാന മേഖലയിലെ ചെറുതോണിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 21ന് ആരംഭിച്ച വാരാഘോഷം ചെറുതോണി, മണിയാറൻകുടി, കരിമ്പൻ, ഇടുക്കി, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ വടംവലി,…

കുറുപ്പിനെ തേടി മാധ്യമങ്ങൾ: ഓരോ അന്വേഷണവും ഓരോ കഥ പറയുമ്പോൾ നഷ്ടമാകുന്നത് മാധ്യമവിശ്വാസം. ബ്രൂണോയിൽ കണ്ടത് താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തൻറെ അമ്മാവൻ എന്ന് തൃശ്ശൂർ സ്വദേശി.

ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ അടുത്തിടെ പ്രചരിക്കുന്ന ചിത്രങ്ങൾ തന്റെ ഭാര്യയുടെ അമ്മാവന്റേതാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ കരുമാത്ര സ്വദേശി ഗോപിനാഥൻ. ദാമോദര മേനോൻ എന്നാണ് ചിത്രത്തിലുള്ള വ്യക്തിയുടെ പേരെന്നും അദ്ദേഹം ഇപ്പോഴും ബ്രൂണൈയിലുണ്ടെന്നും ഗോപിനാഥൻ പറയുന്നു. താൻ ദാമോദര മേനോനെ…

എസ്എൻഡിപി ഇടുക്കി യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ആഘോഷങ്ങൾക്ക് മുന്നോടിയായി യൂണിയൻ ആസ്ഥാനത്ത് പതാക ഉയർന്നു.

ചെറുതോണി : ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ഇടുക്കി എസ്.എൻ.ഡി.പി യോഗം യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രങ്ങളിൽ പ്രഭാതത്തിൽ ഗുരുപൂജയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഗണപതി ഹോമം, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുകളും നടന്നു. വിവിധ ശാഖായോഗങ്ങളിലും…

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടോ? ബ്രൂണെയിലെ ദൃശ്യങ്ങളിൽ ദുരൂഹത: രൂപസാദൃശ്യമുള്ള വയോധികൻ ആരെന്ന് തേടി കേരള പൊലീസ്.

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന അവകാശവാദവുമായി പുറത്തുവന്ന വാർത്തകളിൽ സ്ഥിരീകരണം തേടി കേരള പൊലീസ്. ബ്രൂണെയിൽ സുകുമാരക്കുറുപ്പ് മറ്റൊരു പേരിൽ കഴിയുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായത്. എന്നാൽ, മാധ്യമങ്ങളിൽ പുറത്തുവന്ന വിവരങ്ങൾ…

ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളത്തിൽ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.

ചെറുതോണി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെള്ളത്തിൽ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ടാണ് ഡ്രൈവർക്ക് മരിച്ചത്.ഓട്ടോ ഡ്രൈവർ ഉപ്പുതോട് സ്വദേശി വാളനാംകുഴിയിൽ ബെന്നി (50) ആണ് മരണപ്പെട്ടത്. യൂണിയൻ ബാങ്കിന് സമീപം ഒരു ഒന്നരയോടെയാണ് സംഭവം.ഒപ്പമുണ്ടായിരുന്ന ബെന്നി…

മുത്തിയുരുണ്ടയാറിൽ ആവേശകരമായ ഓണാഘോഷം : യുവധാര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കുളമാവ്: മുത്തിയുരുണ്ടയാർ യുവധാര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുത്തിയുരുണ്ടയാർ ജംഗ്ഷനിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ കലാ-കായിക മത്സരങ്ങളോടെയും സൗഹൃദ കൂട്ടായ്മകളോടെയും നടന്ന ആഘോഷം നാടിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. റോയി ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ…

മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും നേർക്കുനേർ. വടംവലിയും പഞ്ചഗുസ്തിയും ആവേശമായി, ടൈഗർ ബോയ്സിന്റെ ഓണാഘോഷം കാർണിവലായി.

ചെറുതോണി : മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലുള്ള ആവേശകരമായ വടംവലിയും പഞ്ചഗുസ്തി മത്സരങ്ങളും ഉൾപ്പെടെ വ്യത്യസ്ത മത്സരങ്ങളുമായി ടൈഗർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം 2026 സംഘടിപ്പിച്ചു. ചെറുതോണി ടൗണിൽ നടന്ന ആഘോഷം ജനപങ്കാളിത്തം കൊണ്ടും…

കുട്ടികളെ സോഷ്യൽ മീഡിയയിൽ അടിമകളാക്കിയെന്ന കേസ്: മെറ്റയ്ക്ക് 17 ബില്യൺ ഡോളർ നഷ്ടപരിഹാരം കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണം. ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും വൻ മാറ്റങ്ങൾ.

കാലിഫോർണിയ: കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അമിതമായി ആകർഷിക്കുകയും അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്യുകയും ചെയ്തെന്ന ആരോപണത്തിൽ ടെക് ഭീമൻ മെറ്റയ്ക്ക് കനത്ത തിരിച്ചടി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ കേസിൽ ഏകദേശം 17 ബില്യൺ…