Last Updated on 20 Oct 2026 • 11:28 AM by Openzone Online

ചെറുതോണി: വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ, ആസ്റ്റർ ലാബ്സ് എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ 22 വ്യാഴാഴ്ച രാവിലെ 10 മുതൽ സ്കൂൾ ക്യാമ്പസിലാണ് ക്യാമ്പ് നടക്കുന്നത്.
വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലും ആരോഗ്യബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപകടങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, മറ്റ് ചികിത്സാ ആവശ്യങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ രക്തഗ്രൂപ്പിനെക്കുറിച്ചുള്ള അറിവ് ഏറെ പ്രയോജനകരമാണ്. ഓരോ വ്യക്തിയും സ്വന്തം രക്തഗ്രൂപ്പ് അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനൊപ്പം സൗജന്യമായി രക്തഗ്രൂപ്പ് നിർണയിക്കാനുള്ള അവസരവും ക്യാമ്പിലൂടെ ഒരുക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജി കണ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ഷിജു എം.കെ. അധ്യക്ഷനാകും. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ, ആസ്റ്റർ ലാബ്സ്, സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രക്ഷിതാക്കളും താൽപര്യമുള്ള പൊതുജനങ്ങളും ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ രക്തഗ്രൂപ്പ് നിർണയത്തിന്റെ പ്രയോജനം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

