Latest Post

ഇടുക്കി-തങ്കമണി- നാലുമുക്ക് റോഡിൽ പാണ്ടിപ്പാറയിലെ എസ് വളവ് അപകടക്കെണിയാകുന്നു. പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ. മണ്ണിടിച്ചിൽ ദുരന്തങ്ങളെ നേരിടാൻ സംയുക്ത മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. വാഴത്തോപ്പിൽ പോലീസും ഫയർഫോഴ്സും എൻഡിആർഎഫ് ചേർന്നാണ് മോക്ട്രിൽ നടത്തിയത്. കേരളത്തിൽ മഴയ്ക്ക് ശമനം: ഇടുക്കിയിലും മഴ കുറയുന്നു, നവംബർ ആദ്യവാരം വീണ്ടും ശക്തമാകാൻ സാധ്യത പറന്നുയരുന്നതിനിടെ കെട്ടിടത്തിലിടിച്ചു: പാലാ അരുണാപുരത്ത് ദേശീയ പക്ഷിക്ക് ദാരുണാന്ത്യം. മീശപ്പുലിമലയിലേക്ക് പോകാം, നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാം: മുൻകൂട്ടി ബുക്കിങ് നിർബന്ധമെന്ന് വനം വകുപ്പ്.

വാഴത്തോപ്പ് പഞ്ചായത്തിലെ പള്ളിത്താഴം ടൗണിൽ 11 കെവി ഇലക്ട്രിക് പോസ്റ്റ് താഴ്ന്നു; വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതാണ് പോസ്റ്റ് താഴാൻ കാരണമെന്ന് നിഗമനം.

ചെറുതോണി :ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പള്ളിത്താഴം ടൗണിൽ സ്ഥാപിച്ചിരുന്ന 11 കെവി വൈദ്യുതി പോസ്റ്റ് ഇന്ന് പുലർച്ചെ പെട്ടെന്ന് താഴ്ന്ന നിലയിൽ കണ്ടെത്തി. ഇരുമ്പ് ഘടന ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പോസ്റ്റിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതാണ് അപകടാവസ്ഥയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക…

മുനമ്പം ഭൂമി കയ്യേറ്റ മാഫിയകളുടെ സ്വാധീനത്തിലും ചെലവിലും വി.ഡി. സതീശൻ അധികാരത്തിലെത്തി; ദൈവാധീന സ്വത്തിനെതിരെ നിന്നാൽ കാര്യങ്ങൾ പഴയപോലെ ആവില്ലെന്ന് നാഷണൽ ലീഗ്.

തിരുവനന്തപുരം: വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ ലീഗ് രംഗത്ത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ രേഖകളുടെയും പിൻബലത്തോടെ “ഉമിദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ വിവാദങ്ങൾ അവസാനിപ്പിച്ച് വഖഫ്…

മാലിദ്വീപിൽ ദിവേഹിയിലും വിദേശഭാഷയിലെ വെല്ലുവിളികൾ മറികടന്ന് ദിവേഹിയിലും ഇസ്ലാമിലും എ പ്ലസ് നേടി മാലിദ്വീപിൽ ഇടുക്കിക്കാരന്റെ മകൻ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. സഹോദരിക്ക് നേടാനാകാതെ പോയ അവസരം സ്വന്തം വിജയമാക്കി മാറ്റിയ മിൻഷാവിയുടെ നേട്ടം നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമായി.

ചെറുതോണി: ഭാഷയും പശ്ചാത്തലവും പരിമിതികളല്ല, ദൃഢനിശ്ചയവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലക്ഷ്യം കൈവരിക്കാമെന്ന് തെളിയിച്ച് ഇടുക്കി സ്വദേശിയുടെ മകൻ മാലിദ്വീപിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. മാലിദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പഠനം പൂർത്തിയാക്കിയ അഹമ്മദ് സിദ്ദീഖ് മിൻഷാവിയാണ് ദിവേഹി, ഇസ്ലാം വിഷയങ്ങളിൽ…

നിഖിൽ പൈലിയെ കോൺഗ്രസ് ഭാരവാഹിയാക്കിയത് അധികാരം ഉപയോഗിച്ച്; ധീരജ് കേസ് പുനരന്വേഷണം ആവശ്യപ്പെടും: സി പി മാത്യു.

ഇടുക്കി: കോൺഗ്രസ് ഭാരവാഹികളെ തീരുമാനിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ കൽപന ആവശ്യമില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. മുൻകാല സേവനങ്ങളും പാർട്ടിയിലുണ്ടായിരുന്ന പ്രവർത്തനങ്ങളും പരിഗണിച്ച് തന്റെ അധികാരം ഉപയോഗിച്ചാണ് നിഖിൽ പൈലിയെ ഭാരവാഹിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിഖിൽ പൈലി…

വേനൽചൂടിന് ആശ്വാസം, കേരളത്തിൽ മഴ ശക്തമായി. കാലവർഷം ഇരുപത്തിയാറിന് കേരളത്തിൽ എത്തും.

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാലാവസ്ഥയും തുടരുന്നതിനിടെ സംസ്ഥാനത്ത് കാലവർഷ പ്രവേശനത്തിനുള്ള അനുകൂല സാഹചര്യം രൂപപ്പെട്ടതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. നിലവിൽ പല ജില്ലകളിലും ലഭിക്കുന്നത് പ്രധാനമായും പ്രീ-മൺസൂൺ മഴ (വേനൽമഴ) ആണെങ്കിലും, ഇത്…

ചെറുവണ്ണൂരില്‍ കാറിനുള്ളിലെ തീപിടിത്തം കൊലപാതകമോ, ആത്മഹത്യയോ, അതോ മറ്റൊരു സ്ത്രീയുടെ ഗൂഢപങ്കാളിത്തമോ? സോനയുടെ മരണത്തില്‍ ഓരോ മണിക്കൂറും പുറത്തുവരുന്നത് ഞെട്ടിക്കുന്ന പുതിയ സൂചനകള്‍!

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി വെന്തുമരിച്ച സംഭവം ക്രൂരമായ ആസൂത്രിത കൊലപാതകമാണെന്ന സംശയങ്ങള്‍ ശക്തമാകുന്നു. ഇരുപത്തിനാലുകാരിയായ സോനയെ കാറിനുള്ളിലിട്ട് പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചതാണെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതല്‍ ദുരൂഹമായിരിക്കുന്നത്. അപകടത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും…

വി.ഡി സതീശനെ ചുറ്റിപ്പറ്റി പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്; സോഷ്യൽ മീഡിയയിൽ യൂത്ത് ലീഗിനെതിരെ വ്യാപക പ്രതിഷേധം. ലീഗ് ഭരിക്കും ….. തൊടുപുഴയിലെ യൂത്ത് ലീഗ് മുദ്രാവാക്യങ്ങൾ.

തൊടുപുഴയിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടിയും എൻ എസ് എസ്, എസ്എൻഡിപി നേതാക്കളെ പരാമർശിച്ചുമുള്ള മുദ്രാവാക്യങ്ങളാണ് വിവാദമായത്. പ്രകടനത്തിനിടെ…

ഇനി സതീശന്റെ കാലം; കേരളം നേരിടുന്ന നൂറുകണക്കിന് പ്രതിസന്ധികളെ അതിജീവിക്കാൻ വി.ഡി. സതീശന് കഴിയുമോ?

തിരുവനന്തപുരം: ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ച സതീശനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒടുവിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. എം.എൽ.എമാരിൽ വലിയ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരം, ഘടകക്ഷികളുടെ…

ഡോക്ടർമാർ നിസ്സഹായരായ അവസ്ഥ :-ജനനേന്ദ്രിയത്തിൽ കുടുങ്ങിയത് സ്പാനറും ഇരുമ്പ് വളയവും, ഒടുവിൽ രക്ഷയ്‌ക്ക് അഗ്നിരക്ഷാസേന.

വടക്കാഞ്ചേരി :ഡോക്ടർമാർക്ക് പോലും നീക്കാനാകാതെ വന്ന ലോഹ വസ്തുക്കൾ ഒരു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ മുറിച്ചുമാറ്റി തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിൽ അപൂർവവും അതീവസങ്കീർണ്ണവുമായ ചികിത്സാ സാഹചര്യം. ജനനേന്ദ്രിയത്തിൽ മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുടുങ്ങി കഠിനവേദനയും മൂത്രതടസവും അനുഭവപ്പെട്ട 45കാരനെയാണ്…

പരാതികളില്ലാതെ കുടിവെള്ള വിതരണം; വാഴത്തോപ്പ് പഞ്ചായത്തിന്റെ മാതൃകാ പ്രവർത്തനം ജനഹൃദയങ്ങളിൽ.

ചെറുതോണി :കൊടും വേനലിൽ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കാലത്താണ് വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിക്കുന്നത്. പഞ്ചായത്തിലെ 15 വാർഡുകളിലുമെത്തുന്ന കുടിവെള്ള വിതരണ പദ്ധതി ഇന്ന് ജനങ്ങൾക്ക് ആശ്വാസമാത്രമല്ല, ജനകീയ ഭരണത്തിന്റെ മികച്ച ഉദാഹരണവുമാണ്. പാതിരാത്രി കടന്നും തുടരുന്ന…

You missed