Last Updated on 28 Oct 2026 • 12:33 PM by Openzone Online

Advertisement

പാലാ: പറന്നുയരുന്നതിനിടെ എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഇടിച്ച് മയിലിന് ദാരുണാന്ത്യം. പാലാ അരുണാപുരം ജംഗ്ഷന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.

അരുണാപുരം ജംഗ്ഷന് സമീപമുള്ള ഒരു വീടിന്റെ മുറ്റത്തുനിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കെട്ടിടത്തിന്റെ മുകൾഭാഗത്ത് മയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ മയിലിനെ നാട്ടുകാർ ഉടൻ പാലാ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ചത്തിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. മയിലിന്റെ മരണകാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *