Last Updated on 25 May 2026 • 10:12 AM by Openzone Online

ഇടുക്കി: കോൺഗ്രസ് ഭാരവാഹികളെ തീരുമാനിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ കൽപന ആവശ്യമില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു.
മുൻകാല സേവനങ്ങളും പാർട്ടിയിലുണ്ടായിരുന്ന പ്രവർത്തനങ്ങളും പരിഗണിച്ച് തന്റെ അധികാരം ഉപയോഗിച്ചാണ് നിഖിൽ പൈലിയെ ഭാരവാഹിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്നത് കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നുവെന്നും സി പി മാത്യു അവകാശപ്പെട്ടു.
ധീരജിന്റെ കൊലപാതക കേസ് പുനരന്വേഷണം നടത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഐഎം കുറ്റവാളികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. വിധി പ്രഖ്യാപിക്കേണ്ടത് സിപിഐഎമ്മിന്റെ കോടതിയല്ലെന്നും സി പി മാത്യു കൂട്ടിച്ചേർത്തു.
