OpenZone Banner

Last Updated on 14 May 2026 • 2:21 PM by Openzone Online

Advertisement

തൊടുപുഴയിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടിയും എൻ എസ് എസ്, എസ്എൻഡിപി നേതാക്കളെ പരാമർശിച്ചുമുള്ള മുദ്രാവാക്യങ്ങളാണ് വിവാദമായത്.

പ്രകടനത്തിനിടെ ഉയർന്നുവന്നതായി പ്രചരിക്കുന്ന മുദ്രാവാക്യങ്ങൾ ഇവയാണ്: “ആരാടാ ഈ വെള്ളാപ്പള്ളി..ഏതവനാടാ സുകുമാരൻ..കണ്ടോടാ ഇത് കണ്ടോടാ, ലീഗാടാ ഇത് ലീഗാടാ.. ലീഗ് ഭരിക്കും കേരള മണ്ണിൽ, ലീഗ് പറയും നിയമങ്ങൾ..ലീഗ് ഭരിക്കും കേരള മണ്ണിൽ, ലീഗ് പറയും നിയമങ്ങൾ.. പെരുന്നയിലുള്ളോരു നായരേ..ആലപ്പുഴയിലെ വെള്ളാപ്പള്ളീ..വെള്ളാപ്പള്ളി തെമ്മാടി..വല്ലാണ്ടങ് ചൊറിയല്ലേ. ലീഗാടാ, ഇത് ലീഗാടാ, പാണക്കാട്ടെ ലീഗാടാ..”

മുദ്രാവാക്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽ നിന്നായി ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. “ലീഗ് ഭരിക്കും കേരള നാട്ടിൽ, ലീഗ് പറയും നിയമങ്ങൾ” എന്ന മുദ്രാവാക്യം തന്നെയാണ് എൻ എസ് എസ് , എസ് എൻ ഡി പി നേതൃത്വങ്ങൾ മുമ്പ് ഉന്നയിച്ച ആശങ്കകളെ ശരിവെക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംഭവത്തിൽ പ്രതികരിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും, സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

എന്നാൽ ഈ പ്രതികരണം പോലും മുൻകൂട്ടി തയ്യാറാക്കിയ വിശദീകരണം മാത്രമാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ വിമർശനം. മനസ്സിലുള്ളത് മറനീക്കി പുറത്തുവന്നതാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.

സംഭവം കോൺഗ്രസ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് ഹിന്ദു വോട്ടർമാരുടെ ഇടയിൽ ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ സാമുദായിക ധ്രുവീകരണം കൂടുതൽ ശക്തമാകാൻ ഇത്തരം സംഭവങ്ങൾ കാരണമാകുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed