Last Updated on 16 Sep 2026 • 12:43 PM by Openzone Online

Advertisement

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്തം നവകേരളം 2025–26 വാർഷിക പദ്ധതിയുടെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികൾക്ക് മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിനാവശ്യമായ ട്രാഷ് ബിന്നുകൾ നൽകി.

പദ്ധതിയുടെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ജില്ലാ പഞ്ചായത്ത് അംഗം ഫ്രാൻസിസ് അറക്കപ്പറമ്പൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജ് പോലുള്ള വലിയ സ്ഥാപനങ്ങളിൽ ജൈവ, അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ച് ശേഖരിക്കുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പദ്ധതി സഹായകരമാകും. ക്യാമ്പസിലും പരിസരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കി, അവ തരംതിരിച്ച് കൃത്യമായി ശേഖരിക്കുകയും ശരിയായ രീതിയിൽ സംസ്കരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അവബോധവും വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ക്യാമ്പസിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം വിദ്യാർത്ഥികളിലൂടെ ശുചിത്വ സന്ദേശം സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed