Last Updated on 16 Sep 2026 • 12:08 PM by Openzone Online

കഞ്ഞിക്കുഴി: പൊതുസ്ഥലങ്ങളിൽ അനധികൃതമായി ബോർഡുകളും ഫ്ലക്സ് ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരെ കർശന നടപടിയുമായി ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്.
പൊതു ഇടങ്ങൾ, സ്ഥലങ്ങൾ, പാർക്കുകൾ, ഫുട്പാത്തുകൾ, ഹാൻഡ് റെയിലുകൾ, സെൻട്രൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ ഇടങ്ങളിൽ അനധികൃതമായി ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി പഞ്ചായത്ത് പൊതുജന അറിയിപ്പിലൂടെ വ്യക്തമാക്കി.
അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും 5,000 രൂപ സ്പോട്ട് ഫൈൻ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. അതോടൊപ്പം രൂപവത്കരിക്കുന്നതിന് അനുമതിയില്ലാത്ത ഇത്തരം പരസ്യ സംവിധാനങ്ങൾക്കെതിരെ നിയമനടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
കൂടാതെ, അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവ് കുറവാക്കുന്നതിനായി ഇടപെടുന്നതിനോടൊപ്പം, അവർക്കെതിരെ പോലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതായും അറിയിപ്പിൽ വ്യക്തമാക്കുന്നു.
WP(C) No. 22750/2018 ഉൾപ്പെടെയുള്ള കേസുകളിലെ ഹൈക്കോടതി വിധിയുടെ ഉത്തരവുകൾ കൂടി ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിയമവിരുദ്ധമായി പൊതുസ്ഥലങ്ങൾ കൈയേറി പരസ്യബോർഡുകളും ബാനറുകളും സ്ഥാപിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും പഞ്ചായത്ത് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.“എവരും സഹകരിക്കുക” എന്ന അഭ്യർത്ഥനയോടെയാണ് ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള അറിയിപ്പ് അവസാനിക്കുന്നത്.


