Last Updated on 17 Sep 2026 • 1:08 AM by Openzone Online

ചെറുതോണി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ വരവ്–ചെലവ് കണക്കുകൾ പുറത്തുവന്നു. ലഭ്യമായ കണക്കുപ്രകാരം ആകെ 6,45,000 രൂപ വരുമാനം ലഭിച്ചപ്പോൾ വിവിധ ഇനങ്ങളിലായി 6,27,930 ചെലവഴിച്ചു. 17,070 ആണ് ബാലൻസായി ശേഷിക്കുന്നത്.
വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് വരുമാനം ലഭിച്ചത്. DTPC (Government Fund) ഇനത്തിൽ 5 ലക്ഷം ലഭിച്ചതാണ് ഏറ്റവും വലിയ വരുമാനം. കൂടാതെ Ripple Tea-യിൽ നിന്ന് 50,000, Assycountury Resort-ൽ നിന്ന് 30,000, Dr. Navas, Agnus Baby എന്നിവരിൽ നിന്ന് 15,000 വീതം, KNP Timbers-ൽ നിന്ന് 15,000, District Women’s Council, Suresh (Contractor) എന്നിവരിൽ നിന്ന് 10,000 വീതം ഉൾപ്പെടെയാണ് 6.45 ലക്ഷം വരുമാനം.
ചെലവുകളുടെ കണക്കിൽ പ്രോഗ്രാം കമ്മിറ്റിക്കാണ് ഏറ്റവും കൂടുതൽ തുക ചെലവായത് — 3,03,450. ഗാനമേള, കോച്ചിൻ ഗോൾഡൻ ബീറ്റ്സ്, മാജിക് ബാൻഡ്, മന്നാൻ കൂത്ത് പാട്ട്, കരോക്കെ ഗാനമേള, ഡാൻസ് പ്രോഗ്രാം, വിവിധ മത്സരങ്ങളുടെ വിധികർത്താക്കളുടെ പ്രതിഫലം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഭക്ഷണവും താമസവും ഉൾപ്പെടുന്ന ഇനത്തിൽ 26,385 ചെലവായി. കലാകാരന്മാർക്കുള്ള ഭക്ഷണം, ചായ, മിനറൽ വാട്ടർ, കലാകാരന്മാരുടെ മുറികൾ, കമ്മിറ്റി അംഗങ്ങളുടെ ഭക്ഷണം തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്.സ്റ്റേഷനറി ഇനങ്ങൾക്ക് 7,845, സ്റ്റേജ് & ഡെക്കറേഷനായി 33,300, സൗണ്ട് & ജനറേറ്ററിനായി 1,15,000 എന്നിങ്ങനെയാണ് ചെലവ്. സൗണ്ട് ഇനത്തിൽ 98,000യും ജനറേറ്റർ, ഡീസൽ എന്നിവയ്ക്കായി 17,000യും ചെലവായതായി കണക്കിൽ പറയുന്നു.
പബ്ലിസിറ്റി കമ്മിറ്റിയുടെ ചെലവ് 33,950 ആണ്. പ്രസ് മീറ്റ്, ബാനർ, ലേസർ പ്രിന്റ്, DTP, ഫ്ലെക്സ്, ബാനർ, ട്രാവൽ ചെലവ്, A3 നോട്ടീസ്, അനൗൺസ്‌മെന്റ് റെക്കോർഡിംഗ്, മീഡിയ ചെലവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.വിവിധ മത്സരങ്ങളിലെ സമ്മാനത്തുകയായി 1,08,000 ചെലവഴിച്ചതായും കണക്കിൽ വ്യക്തമാക്കുന്നു. സംസ്കാരിക ഘോഷയാത്ര, നാസിക് ഡോൾ, വോളിബോൾ, ബൈക്ക് സ്ലോ റേസ്, വടംവലി, കൈക്കോട്ടിക്കളി, തടി ചുമട്, ക്രിക്കറ്റ്, അത്തപ്പൂക്കളം തുടങ്ങിയ മത്സരങ്ങളാണ് സമ്മാനത്തുക ലഭിച്ച ഇനങ്ങളിൽ ഉൾപ്പെടുന്നത്.
ഇങ്ങനെ 6,45,000 വരുമാനത്തിൽ നിന്ന് 6,27,930 ചെലവായതോടെ 17,070യാണ് ഓണം ടൂറിസം വാരാഘോഷത്തിന്റെ കണക്കിൽ ബാലൻസായി ശേഷിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരത്തിൽ പണം മിച്ചം പിടിക്കുന്നതെന്ന് ഫിനാൻസ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

