2020-ൽ 76 മരണം. ഈ വർഷം ഇതുവരെ 9 പേർ: പാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് എന്ന ലക്ഷ്യവുമായി സംസ്ഥാനത്തിന്റെ പുതിയ കർമപദ്ധതി. പാമ്പുകളെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യജീവൻ സംരക്ഷിക്കാനും ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നു.
തിരുവനന്തപുരം: പാമ്പുവിഷബാധ മൂലമുള്ള മരണങ്ങൾ 2030-ഓടെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രത്യേക കർമപദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. പാമ്പുവിഷബാധയെ വിജ്ഞാപിത രോഗമായി പ്രഖ്യാപിക്കുന്നതോടെ, പാമ്പുകടിയേറ്റ് ചികിത്സ തേടുന്ന എല്ലാ രോഗികളുടെയും വിവരങ്ങൾ ആശുപത്രികൾ ആരോഗ്യവകുപ്പിന് നിർബന്ധമായും കൈമാറണം. ഇതിലൂടെ കൃത്യമായ…
ചെറുതോണി–നേര്യമംഗലം റോഡിൽ കാർ 200 അടി താഴ്ചയിലേക്ക് മറിഞ്ഞു: നാല് പേർക്ക് പരിക്ക്തട്ടേക്കണ്ണിക്ക് സമീപം പെരിയാറ്റിലേക്ക് വീണ കാർ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം; രണ്ട് പേരുടെ നില ഗുരുതരം.
ചെറുതോണി : നേര്യമംഗലം ഇടുക്കി റോഡിൽ തട്ടേക്കണ്ണിക്ക് സമീപം കാർ നിയന്ത്രണം വിട്ട് 200 അടിതാഴ്ചയിൽ പെരിയാറ്റിലേക്കു മറിഞ്ഞു നാലു പേർക്കു പരിക്കേറ്റു ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയിൽ നിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പറവൂർ സ്വദേശികൾ സഞ്ചരിച്ച…
മന്ത്രിയുടെ കഴിവില്ലായ്മയുടെ നേർചിത്രം: ചെറിയ മഴയിൽ പോലും ഇരുട്ടിലാഴ്ന്ന് മലയോര മേഖല, കെഎസ്ഇബിക്കെതിരെ ജനരോഷം ശക്തം. മണിയാറൻ കുടി ഭൂമിയാംകുളം മേഖലകളിൽ വൈദ്യുതി മുടക്കം പതിവ് കാഴ്ച്ച. 2018 ഓർത്തെടുത്ത് മലയോര ജനത.
ഇടുക്കി: ചെറിയ ചാറ്റൽമഴ പെയ്താൽ പോലും വൈദ്യുതി മുടങ്ങുന്ന സാഹചര്യം മലയോര മേഖലയിൽ പതിവാകുന്നതായി വ്യാപക പരാതി. ഭൂമിയാംകുളം, മണിയാറൻകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആവർത്തിച്ചുള്ള വൈദ്യുതി തടസ്സമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇന്നലെ രാവിലെ മുതൽ നിലച്ച വൈദ്യുതി…
വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമം. ഇടുക്കിയിലെ പട്ടയഭൂമികളിലെ നിർമാണനിരോധനം പൂർണമായി നീങ്ങി: പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ. ആർഡിഒയുടെ അനുമതിയോടെ വീടുകളും വാണിജ്യ കെട്ടിടങ്ങളും നിർമിക്കാം. 90 ദിവസത്തിനുള്ളിൽ തീരുമാനം ഇല്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കും.
ചെറുതോണി: ഹൈക്കോടതി വിധിയെ തുടർന്ന് ഇടുക്കി ജില്ലയിൽ പട്ടയഭൂമികളിൽ ഏർപ്പെടുത്തിയിരുന്ന നിർമാണനിരോധനം നീക്കിയ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രാബല്യത്തിൽ. കഴിഞ്ഞ മാർച്ചിൽ മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അംഗീകരിച്ച് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും, തുടർന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ…
മഴയും കാറ്റും ശക്തമായതോടെ മണിയാറൻകുടിയിൽ അപകടഭീഷണിയായി നൂറുകണക്കിന് കാട്ടുമരങ്ങൾ. മണിയാറൻകുടി ചേന്നാ പ്പാറ റോഡിൽ വൻമരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനും പോസ്റ്റും തകർന്നു. അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ.
ചെറുതോണി : ഹൈറേഞ്ചിൽ മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ മണിയാറൻകുടി മേഖലയിലെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ആദിവാസി മേഖലയായ വട്ടമേട്, ചെന്നാപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറുകണക്കിന് കാട്ടുമരങ്ങൾ ഏത് നിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെ മണിയാറൻകുടി…
അടിമാലി–ചെറുതോണി സംസ്ഥാനപാതയിൽ വീണ്ടും പാറയിടിച്ചിൽ; കീരിത്തോടിന് സമീപം കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് വീണു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അപകടഭീഷണി നീക്കാൻ നടപടി ഇല്ലെന്ന് ആരോപണം; ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം.
ചെറുതോണി: അടിമാലി–കുമളി സംസ്ഥാനപാതയിലെ കീരിത്തോടിനും പകുതി പാലത്തിനും ഇടയിൽ ഇന്നലെ രാത്രി 1.30ഓടെ കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ…
കർണാടകയിൽ കോളേജ് വിദ്യാർഥികൾക്ക് HIV പരിശോധനയും കൗൺസിലിംഗും; 18 മുതൽ 35 വയസ്സ് വരെ പ്രായമുള്ള 66,000 യുവാക്കൾ HIV ബാധിതരെന്ന് കണക്ക്. ആറുമാസത്തിലൊരിക്കൽ ഇഞ്ചക്ഷൻ നൽകുന്ന പുതിയ ചികിത്സ പ്രതീക്ഷയാകുമ്പോൾ, ജീൻ എഡിറ്റിംഗ് ഭാവിയിലെ പരിഹാരമാകുമോ?
ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്.ഐ.വി. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ, കർണാടക സർക്കാർ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി എച്ച്ഐവി പരിശോധനയും കൗൺസിലിംഗും വ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (KSAPS), വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU),…
പതിനായിരങ്ങൾ ചെലവഴിച്ച് രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് വളർത്തുന്ന ഏല കായ്കൾ കള്ളന്മാർ പകൽവെളിച്ചത്തിൽ പറിച്ചുകൊണ്ടുപോകുന്നു. കർഷകർ തുടർച്ചയായി പരാതിപ്പെട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിയുന്നില്ല. മോഷണം ആവർത്തിക്കുമ്പോൾ ജില്ലാ ആസ്ഥാന മേഖലയിൽ കർഷകർ ആശങ്കയിൽ.
ചെറുതോണി: ഏലക്കയ്ക്ക് വിപണിയിൽ മികച്ച വില ലഭിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏലക്കാ മോഷണം വ്യാപകമാകുന്നു. തടിയമ്പാട്–മഞ്ഞപ്പാറ, ഭൂമിയാംകുളം മേഖലകളിലെ ഏലത്തോട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. മഞ്ഞപ്പാറ തൊട്ടിയിൽ ജീനാമോളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ നിന്ന് വിളവെടുക്കാൻ പാകമായ…
ചെറുതോണി ഗാന്ധിനഗർ കോളനിയിൽ വീട് കുത്തിത്തുറന്ന് വീട്ടുസാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച പ്രതികൾ റിമാൻഡിൽ.
ചെറുതോണി ഗാന്ധിനഗർ സ്വദേശി വല്ലായിക്കാട്ടിൽ സുനിൽ ഗോപി (32), ഗാന്ധിനഗർ സ്വദേശി കാരക്കാട്ട്പുത്തൻവീട്ടിൽ വിജയരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. ചെറുതോണി ഗാന്ധിനഗർ കോളനിയിലെ താന്നിമൂട്ടിൽ ശാന്തയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടിലെ വയറിങ്ങും…
ഇടുക്കി ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു, വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോക്ടർ ജോസഫ് മനോജ് PMJF മുഖ്യ അതിഥിയായി.
ഇടുക്കി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ചീഫ് ഗസ്റ്റും ഇൻസ്റ്റാളേഷൻ ഓഫീസറുമായിരുന്ന ലയൺ ഡോ. ജോസഫ് മനോജ് പുതിയ ഭരണസമിതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു .…
