Last Updated on 25 Sep 2026 • 3:26 PM by Openzone Online

Advertisement

ചെറുതോണി: ശ്രീനാരായണ ഗുരുദേവനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പി. ആഭിചാരക്രിയകൾ ഉൾപ്പെടെ നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ള കെ വി സുഭാഷ് ആണ് യൂട്യൂബ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയത്.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുദേവന്റെ ആശയങ്ങളെയും ദർശനങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള ഭാഷയാണ് സുഭാഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തകരുടെ ആരോപണം.

ഗുരുദേവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു. ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യന്റെ നന്മയും സമത്വവും മുന്നോട്ടുവച്ച സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരുദേവൻ . ഗുരുദേവന്റെ സന്ദേശങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നതയ്ക്കും സംഘർഷത്തിനും ഇടയാക്കുന്നതാണ്.

ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തെയും നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് സുഭാഷിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് എസ്.എൻ.ഡി.പി ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ആരോപിച്ചു.

പ്രതിഷേധ പ്രകടനത്തിന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ജോബി കണിയാംകുടിയിൽ, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ബിനിഷ് കോട്ടൂർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബിബിൻ കുന്നിനിയിൽ, വൈസ് പ്രസിഡന്റ് അഖിൽ സാബു, വനിതാ സംഘം പ്രസിഡന്റ് ഡോ. ഷീല, സെക്രട്ടറി ഷീല രാജീവ് എന്നിവർ നേതൃത്വം നൽകി. വിവിധ ശാഖാ യോഗം ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed