Last Updated on 24 Sep 2026 • 8:02 AM by Openzone Online

Advertisement

ചെറുതോണി: 50 വർഷത്തോളം ഒരാൾ പട്ടയത്തിനായി കാത്തിരിക്കേണ്ടി വരുന്നത് നമ്മുടെ സംവിധാനത്തിൽ എവിടെയോ പരാജയം സംഭവിച്ചതിന്റെ സൂചനയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.

ചെറുതോണി ടൗൺ ഹാളിൽ നടന്ന ഇടുക്കി ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയിൽ 683 പട്ടയങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു.


താൻ നേരത്തെ പങ്കെടുത്ത ഒരു പട്ടയമേളയിൽ 1975-ൽ പട്ടയത്തിനായി അപേക്ഷ നൽകിയ ഒരു കുടുംബത്തെ കാണേണ്ട സാഹചര്യമുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്രയും വർഷം പട്ടയത്തിനായി കാത്തിരിക്കേണ്ടിവന്ന ആ കുടുംബത്തെ കാണുമ്പോൾ വലിയ ദുഃഖമാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇത്തരത്തിൽ പതിറ്റാണ്ടുകളോളം പട്ടയത്തിനായി കാത്തിരിക്കേണ്ട സാഹചര്യം ഇനി ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. അത്തരത്തിൽ കാത്തിരിക്കുന്നവരുടെ കാലാവധി കഴിഞ്ഞുവെന്നും, പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇടുക്കി എം.എൽ.എ. റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു. എം.പി. ഡീൻ കുര്യാക്കോസ്, ചീഫ് വിപ്പ് അഡ്വ. എ.പി. അനിൽകുമാർ? മറ്റ് എം.എൽ.എമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, മറ്റ് ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *