Last Updated on 26 Sep 2026 • 5:35 PM by Openzone Online

Advertisement

ചെറുതോണി: മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ദിനാഘോഷം, ലഹരിവിരുദ്ധ വാക്കത്തോൺ, തൂഫാൻ കമാൻഡോ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബെന്നി മുണ്ടപ്പള്ളി, പ്രിൻസിപ്പൽ ജോയി കെ. ജോസ്, പി.ടി.എ പ്രസിഡന്റ് തങ്കച്ചൻ മാണി, ഹെഡ്മാസ്റ്റർ സജി മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിൻസി ഫിലിപ്പ്, എം.പി.ടി.എ പ്രസിഡന്റ് ബിനീത അനീഷ് എന്നിവർ സംസാരിച്ചു.

സംസ്ഥാന സർക്കാരിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും ലഹരിവിരുദ്ധ സന്ദേശം നൽകുന്ന നൃത്താവിഷ്കാരവും നടത്തി.

എൻ.എസ്.എസ് ലീഡർ ഷാനിമോൾ ഷാജി വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപകരായ എബി അബ്രഹാം, ജിൻസി എം.എം, ബിന്ദു ജോസഫ്, ജോമോൾ സാലു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed