Last Updated on 27 Sep 2026 • 12:13 PM by Openzone Online

ചെറുതോണി: ഇടുക്കി പാർക്കിന് സമീപം റോഡ് കുറുകെ കടന്ന മ്ലാവിനെ ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മ്ലാവ് ചത്തു. അപകടത്തിൽ ബൈക്ക് യാത്രികനായ വാഴത്തോപ്പ് സ്വദേശി ആൽബെറ്റിന് പരിക്ക് ഏറ്റു. ഇന്നലെ രാത്രി 1.15ഓടെയായിരുന്നു അപകടം.
കട്ടപ്പനയിൽ നിന്ന് ചെറുതോണിയിലേക്ക് വരികയായിരുന്ന ബൈക്കാണ് മ്ലാവിനെ ഇടിച്ചത്. അപകടശേഷം യാത്ര തുടർന്ന യുവാവ് പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മ്ലാവിനെ നഗരംപാറ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് നീക്കി. ഈ പ്രദേശത്ത് മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടുക്കി പാർക്കിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് കാട്ടുമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത്. ഇത് തടയുന്നതിന് ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് പൊതുപ്രവർത്തകനായ കെ എം ജലാലുദ്ദീൻ ആവശ്യപ്പെട്ടു.

