Last Updated on 27 Sep 2026 • 2:31 PM by Openzone Online

Advertisement

സുൽത്താൻബത്തേരി: ലോട്ടറി ടിക്കറ്റെടുത്തിട്ടും സമ്മാനം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ലോട്ടറി കടയുടമയായ യുവതിക്ക് കുത്തേറ്റു. പൂങ്കാവനം ലോട്ടറി കടയുടമ വിനീത രജീഷ് (32) ആണ് ആക്രമണത്തിനിരയായത്.

തമിഴ്നാട് പാട്ടവയൽ പഞ്ചോറ സ്വദേശി ശിവകുമാർ (44) ആണ് പിടിയിലായത്. കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ ലോട്ടറി ഇല്ലാത്തതിനാൽ അതിർത്തി കടന്ന് കേരളത്തിലെത്തിയാണ് ശിവകുമാർ പതിവായി ലോട്ടറി ടിക്കറ്റെടുത്തിരുന്നത്.

എന്നാൽ ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കടയിൽ വിനീത തനിച്ചായിരുന്നപ്പോഴാണ് ശിവകുമാർ എത്തിയത്. വാക്കുതർക്കത്തിനിടെ കത്തികൊണ്ട് തലയ്ക്കും കഴുത്തിനും കുത്തുകയായിരുന്നു. പരിക്കേറ്റ വിനീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിന്നീട് നൂൽപ്പുഴ പോലീസിന് കൈമാറി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed