Last Updated on 27 Sep 2026 • 3:04 PM by Openzone Online

വണ്ണപ്പുറം: കമ്പകക്കാനത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്തിന്റെ പുനർനിർമാണം നടക്കുന്നതിനാൽ വണ്ണപ്പുറം– ചേലച്ചുവട് റോഡിൽ വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
സെപ്റ്റംബർ 28 മുതൽ നിയന്ത്രണം നിലവിൽ വരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. വണ്ണപ്പുറം ഭാഗത്തുനിന്ന് പോകുന്ന വലിയ വാഹനങ്ങൾ തോപ്പിൽ പമ്പിന് മുന്നിൽ ഇടത്തേക്ക് തിരിഞ്ഞ് മുള്ളരിങ്ങാട് വഴി വെണ്മണിയിലെത്തി യാത്ര തുടരേണ്ടതാണ്.
കഞ്ഞിക്കുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെണ്മണിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് വെള്ളക്കയം–മുള്ളരിങ്ങാട് വഴി പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നിർദേശമുണ്ട്.

