Latest Post

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന് ശാപമോക്ഷം: നിർമാണം പുനരാരംഭിക്കാൻ ധാരണ 6.5 ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും. എ.ഐ. ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി: വീഡിയോ നീക്കിയതിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ജില്ലാ ആസ്ഥാന മേഖല,ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ച് നൂറുകണക്കിന് കുരങ്ങുകൾ. ചെറുതോണിയിൽ ഇനി ബ്രാൻഡഡ് പാദരക്ഷകളും ബാഗുകളും ഒരു കുടക്കീഴിൽ പുതിയ ട്രെൻഡുകൾക്കൊപ്പം ഡോൺ ഷൂമാർട്ട് ആൻഡ് ബാഗ് വേൾഡിന്റെ പുതിയ ഷോറൂം നാളെ തുറക്കും പാണ്ടിപ്പാറയിൽ വൃദ്ധ ദമ്പതികളെ ആക്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും കണ്ടെത്തി. പ്രതി ജാർഖണ്ഡ് സ്വദേശി.

സ്വന്തം ലൈഫ് ജാക്കറ്റ് ഊരി മറ്റൊരാളുടെ ജീവൻ രക്ഷിച്ചു; ഒടുവിൽ പുഴയുടെ ഒഴുക്കിൽ ജീവൻ നഷ്ടമായി. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിൻ്റെ മൃതദേഹം കണ്ടെത്തി.

കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടയാളെ സാഹസികമായി രക്ഷിക്കുന്നതിനിടെ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ (36) മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ രാജേഷിന്റെ മൃതദേഹം പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് കണ്ടെത്തിയത്.ഓഗസ്റ്റ് 1-ന് വൈകിട്ട്…

ഈട്ടിത്തോപ്പിൽ വൻ കഞ്ചാവ് വേട്ട; 8 കിലോ കഞ്ചാവുമായി ഏഴ് യുവാക്കൾ അറസ്റ്റിൽ. എറണാകുളത്തു നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ഇടുക്കി: ഈട്ടിത്തോപ്പ് കൊച്ചുമറ്റത്ത് നടത്തിയ മിന്നൽ പരിശോധനയിൽ 8 കിലോ കഞ്ചാവും ഏഴ് യുവാക്കളെയും തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ 12.45ഓടെ പോലീസ് പിടികൂടിയത്. ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന…

ദേശീയപാതയ്ക്ക് മുകളിൽ മരങ്ങളിൽ തങ്ങിനിൽക്കുന്ന ഭീമൻ പാറക്കല്ലുകൾ ദുരന്തഭീഷണി ആവുന്നു. ഉരുൾപൊട്ടലിന് പിന്നാലെ റോഡിലേക്കു വീണ കല്ലുകൾ നീക്കിയെങ്കിലും അപകടാവസ്ഥയിലുള്ള പാറകൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.അടിയന്തര നടപടി വൈകിയാൽ യാത്രക്കാരുടെ ജീവനു ഭീഷണിയാകുമെന്ന് നാട്ടുകാരുടെയും യാത്രക്കാരുടെയും മുന്നറിയിപ്പ്.

ചെറുതോണി: കഴിഞ്ഞ ശനിയാഴ്ച അടിമാലി–കുമളി ദേശീയപാതയിൽ പകുതി പാലത്തിനു സമീപം ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലമുകളിൽ നിന്ന് ഉരുണ്ടുവന്ന ഭീമൻ പാറക്കല്ലുകൾ ദേശീയപാതയിലേക്ക് പതിച്ചിരുന്നു. റോഡിലേക്കു വീണ കല്ലുകൾ ഉടൻ നീക്കം ചെയ്തെങ്കിലും, നിരവധി വലിയ പാറകൾ റോഡിന് തൊട്ടുമുകളിലുള്ള മൺതിട്ടയിൽ…

കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. മഴ ശക്തമായതോടെ കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാനുള്ള സാഹചര്യം ആണ് ഒരുങ്ങുന്നത്. നിലവിൽ 14 ഓളം കുടുംബങ്ങളാണ് ക്യാമ്പിൽ ഉള്ളത്.

ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണിക്ക് പിന്നാലെ രണ്ടാം വാർഡിലെ കീരിത്തോട്ടിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. കീരിത്തോട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിലവിൽ 14 കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളും മലമുകളിൽ നിന്ന് ഭീമൻ പാറക്കല്ലുകൾ ഉരുണ്ടിറങ്ങി…

എല്ലാ കണ്ണുകളും ഇടുക്കിയിലേക്ക് :കേരളത്തിന്റെ വൈദ്യുതി ഭദ്രതയുടെ ഹൃദയമായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സംഭരണശേഷി ഉയരുന്നത് നോക്കി കേരളം. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് ഒറ്റയ്ക്ക് സംഭാവന ചെയ്യുന്നത് ഇടുക്കി ജലവൈദ്യുത പദ്ധതിയാണ്. ഡാമിലെ ജലനിരപ്പ് ഉയരുന്നത് ആകാംക്ഷയോടെ വീക്ഷിക്കുകയാണ് കേരളം.

ചെറുതോണി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയിലെ നട്ടെല്ലാണ്. മഴയും ജലലഭ്യതയും അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും, കേരളത്തിന് ആവശ്യമായ വാർഷിക വൈദ്യുതിയുടെ ഏകദേശം 20 മുതൽ 30 ശതമാനം വരെ, അതായത് ഏകദേശം നാലിലൊന്ന്,…

കാലവർഷം ശക്തമാകും: ഓഗസ്റ്റ് 7 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് ഐ എം ഡി റിപ്പോർട്ട്, ഏതൊക്കെ ദിവസങ്ങളിലാണ് മഴ ശക്തമാകുന്നത് എന്ന് റിപ്പോർട്ടിൽ പരാമർശം.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 7 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മഴ, കാറ്റ്, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ-മുന്നറിയിപ്പ് ഏജൻസിയായ ഐ…

പെരിയാർ കരകവിഞ്ഞൊഴുകി തടിയമ്പാട്ട് പതിനാലോളം കുടുംബങ്ങൾ ദുരിതത്തിൽ. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഭാഗികമായി മുങ്ങി. പ്രശ്നത്തിന് ശാശ്വത പരിഹാരമായി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചെറുതോണി :കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ പതിനാലോളം കുടുംബങ്ങൾ ദുരിതത്തിലായി. 2018-ലെ പ്രളയത്തിന് ശേഷം തടിയമ്പാട് പാലം പുനർനിർമിച്ചതോടെയാണ് മുസ്ലിം പള്ളിക്ക് സമീപമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എല്ലാ മഴക്കാലവും ദുരിതവും ആശങ്കയും പതിവായത്. പഞ്ചായത്തിലെ…

ഓടിക്കൊണ്ടിരുന്ന ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൻ്റെ ബസിന്റെ ടയർ തെറിച്ച് വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തടിയമ്പാട് ടൗണിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം.

ചെറുതോണി: തടിയമ്പാട് ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിന്റെ ബസിന്റെ പിൻഭാഗത്തെ ടയർ തെറിച്ച് സമീപത്തെ കണിയാംകുടിയിൽ എർത്ത് മൂവേഴ്സിന്റെ ഓഫീസിലേക്ക് പാഞ്ഞുകയറി. ടയർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് തകർത്ത് അകത്തേക്ക് കയറിയത്.…

കീരിത്തോട്–പകുതിപാലം മേഖലയിൽ മരങ്ങളിൽ തങ്ങി കൂറ്റൻ പാറകൾ. യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും ജീവനു ഗുരുതര ഭീഷണി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ.

ചെറുതോണി : കീരിത്തോടിനും പകുതിപാലത്തിനും ഇടയിലുള്ള അടിമാലി–കുമളി ദേശീയപാതയ്ക്ക് മുകളിലെ മലഞ്ചെരിവിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ലുകൾ ചെറുമരങ്ങളുടെ ശിഖരങ്ങളിൽ തങ്ങിനിൽക്കുന്നത് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും ജീവനു വരെ ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ മരങ്ങളുടെ താഴ്ഭാഗത്തുകൂടിയാണ് ദേശീയപാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി…

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ കെഎസ്‌യു–എസ്എഫ്ഐ സംഘർഷം; കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലി തർക്കം. കൊടിമരം സ്ഥാപിച്ചത് കെഎസ്‌യു പ്രവർത്തകർ. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

ചെറുതോണി: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കെഎസ്‌യു–എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ഇടുക്കി പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞദിവസം രാത്രി ക്യാമ്പസിനുള്ളിലേക്ക്…