ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി വിൽപ്പന കയ്യോടെ പിടികൂടി പഞ്ചായത്ത് മെമ്പർ. ലഹരി ഉപയോഗിച്ച ശേഷം ഇവർക്കിടയിൽ സംഘർഷങ്ങൾ പതിവായതോടെയാണ് പഞ്ചായത്ത് മെമ്പർ നേരിട്ട് ഇറങ്ങി ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.
രാജാക്കാട്: ടൗണിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗവും സംഘർഷങ്ങളും പതിവാകുന്ന സാഹചര്യത്തിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വിൽപ്പനയ്‌ക്കെതിരെ ജനപ്രതിനിധിയുടെ ഇടപെടൽ. രാജാക്കാട് ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത…
ജന്തർ മന്തർ സമരത്തിലെ വിദ്യാർഥികളെ അധിക്ഷേപിച്ച കേസ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും ഡിവൈസുകൾ കണ്ടെടുത്തു.
കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ പരാമർശിക്കുകയും ചെയ്ത കേസിൽ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.വിവാദ പരാമർശങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങൾ…
റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പാകിസ്ഥാൻ വഴി റെയിൽപാത: ബദൽ റൂട്ടും പരിഗണനയിൽ.
മോസ്കോ: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് റെയിൽവേ വഴി ചരക്കുകൾ എത്തിക്കുന്ന പുതിയ ഗതാഗതപാതയുടെ സാധ്യത പരിശോധിക്കണമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മാരത് ഖുസ്നുലിൻ. ബോസ്ഫറസ്, ഹോർമുസ് കടലിടുക്കുകളിലെ ഗതാഗത തടസ്സങ്ങളും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് റെയിൽ ബന്ധം വികസിപ്പിക്കണമെന്നാണ് ഖുസ്നുലിന്റെ…
മാസങ്ങളോളം ഫേസ്ബുക്ക്-ൽ നിന്ന് പോലീസിനെ വെല്ലുവിളിച്ച ആയങ്കിയുടെ ഡിജിറ്റൽ ഒളിവ് ഒടുവിൽ അവസാനിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിട്ടും യഥാർഥ ഒളിത്താവളം മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല. കണ്ണൂർ നഗരത്തിലെ ഫ്‌ളാറ്റിൽ പോലീസ് വല മുറുകിയതോടെ മാസങ്ങൾ നീണ്ട ‘ആയങ്കി വേട്ട’യ്ക്ക് തിരശ്ശീല വീണു. പോലീസ് നീക്കങ്ങൾ ഇങ്ങനെ.
കണ്ണൂർ: പോലീസിന്റെ കണ്ണുവെട്ടിച്ച് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയുടെ ‘കളി’ ഒടുവിൽ കണ്ണൂരിൽ അവസാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെയും നിയമസംവിധാനത്തെയും നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്ന ആയങ്കിയെ കണ്ണൂർ ടൗണിലെ ഫ്‌ളാറ്റിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ…
മണ്ണിടിച്ചിൽ ഭീഷണിയിൽ തടിയമ്പാട് മഠത്തിൻകടവ്.2018ൽ ഉരുൾപൊട്ടിയ പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസറുടെ നിർദേശം.
ചെറുതോണി: മഠത്തിൻകടവ് ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണി. 2018ൽ ഉരുൾപൊട്ടിയ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും രൂപപ്പെട്ടിരിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് താഴ്‌വശത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകി. തടിയമ്പാട് ടൗണിന് സമീപം അടിമാലി–കുമളി ദേശീയപാതയ്ക്ക്…
സഹകരണ മേഖല കാലത്തിനനുസരിച്ച് മാറണം സാങ്കേതിക വിദ്യയ്ക്കൊപ്പം പ്രവർത്തനങ്ങളും നവീകരിക്കണംഇടുക്കിയിൽ കാർഷിക-ടൂറിസം മേഖലകൾക്ക് വലിയ സാധ്യത എന്ന് കെ.വി. ശശി.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെറുതോണിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുതോണി :കാലത്തിനനുസരിച്ച് സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ നവീകരിക്കണമെന്നും പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നും കേരള പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശശി. സാമ്പത്തിക അച്ചടക്കത്തിലൂടെ സഹകാരികളുടെ വിശ്വാസം ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് സഹകരണ സ്ഥാപനങ്ങളും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്…
കോ.-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സെമിനാർ നാളെ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും. യൂണിയന്‍ ജില്ലാ പ്രസിഡന്‍ററ് ഇ .കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ സംസ്ഥാന സഹകരണ യൂണിയൻ മാനേജിംങ് കമ്മറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും
ചെറുതോണി : സെപ്തംബര്‍ 21,22,23 തീയിതികളില്‍ കോഴിക്കോട് വച്ച്നടക്കുന്ന കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടിയായി ഇടുക്കി ജില്ലാതല സെമിനാർ ഓഗസ്റ്റ് 8 ശനിയാഴ്ച ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും. ഇടുക്കിജില്ലയിലെ സഹകരണ…
പകുതി പാലം കീരിത്തോട് മേഖലയിലെ ജനങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് മുൻമന്ത്രി റോഷി അഗസ്റ്റിൻ .എല്ലാ മഴക്കാലവും ജനങ്ങൾ ദുരിതത്തിലാണ് എന്നും, പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ക്യാമ്പുകളിൽ ആണ് ഇവർ കഴിയേണ്ടി വരുന്നത് എന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ചെറുതോണി : കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി മുന്‍ എം.എല്‍.എ റോഷി അഗസ്റ്റിന്‍. പ്രകൃതിദുരന്തം വിതച്ച അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം നേരിട്ടു സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ് ചികിത്സയില്‍…
ചെറുതോണിയിൽ ഭീതി വിതച്ച് കടന്നൽ കൂടുകൾ: രണ്ടെണ്ണം കത്തിച്ചു. ഒരേ പ്രദേശം തന്നെ കടന്നലുകളുടെ താവളം ആകുമ്പോൾ നിരവധി കുടുംബങ്ങൾ ആശങ്കയിൽ.
ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിക്ക് സമീപമുള്ള ഗാന്ധിനഗർ–ആലിൻചുവട് മേഖലയിൽ കടന്നലുകളുടെ വ്യാപനം ആശങ്കയുണർത്തുന്നതായി പ്രദേശവാസികൾ. മേഖലയിലാകെ അഞ്ചോളം കടന്നൽക്കൂടുകൾ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. ഇതിൽ രണ്ടെണ്ണം അധികൃതരുടെ അനുമതിയോടെ ഇടുക്കി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ കത്തിച്ച് നശിപ്പിച്ചു. കട്ടപ്പന–ചെറുതോണി…
പെൺവേഷത്തിൽ ഗുരുവായൂർ ക്ഷേത്രനടയിൽ മണിക്കൂറുകൾ കാത്തുനിന്ന യുവാവ് ഒടുവിൽ പൊലീസ് പൊക്കിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക ഗൂഢാലോചന. പെൺ സുഹൃത്തിനെ കൊല്ലാൻ പദ്ധതിയിട്ട ഇടുക്കി സ്വദേശികളുടെ സംഘത്തെ പോലീസ് പിടികൂടിയത് ഇങ്ങനെ….
ഗുരുവായൂർ: സൗഹൃദബന്ധം അവസാനിപ്പിച്ച യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് പെൺവേഷത്തിൽ ഗുരുവായൂർ ക്ഷേത്രനടയിൽ കാത്തുനിന്ന യുവാവുൾപ്പെടെ ഇടുക്കി സ്വദേശികളായ അഞ്ചംഗ സംഘത്തെ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ മുട്ടം സ്വദേശികളായ ആദർശ് (ഒറ്റപ്ലാക്കൽ), പ്രസാദ് (ചോലമറ്റത്തിൽ), ബിനീഷ് (തൈപ്പറമ്പിൽ), ഷാഹിദ്…
