കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ് കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് നടന്ന വാഹന അപകടവും സംശയത്തിലേക്ക്.
ബംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ അജ്ഞാത സംഘം മുട്ടയെറിഞ്ഞു. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു ബിഡ്തിയിൽ സംഭവം നടന്നത്. അഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് ഓടിക്കൊണ്ടിരുന്ന ബസിന് നേരെ മുട്ട എറിഞ്ഞതെന്നാണ് വിവരം.ആദ്യ മുട്ട ബസിൽ പതിച്ചതിന് പിന്നാലെ…
പൂർണ്ണ ഗർഭിണിയെ കൊന്ന കുറ്റത്തിൽ ഏലത്തോട്ടം സൂപ്പർവൈസർ കുറ്റക്കാരൻ. ശിക്ഷ ഈ മാസം 18ന് വിധിക്കും. 14 വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ ആണ് ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും നീതി ലഭിക്കുന്നത്.
ഇടുക്കി: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഏലത്തോട്ടം സൂപ്പർവൈസറായിരുന്ന പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 14 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്. ശിക്ഷ ഈ മാസം 18ന് വിധിക്കും. 2012 ജനുവരി 3-നാണ് വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലെ…
ഓണാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി. ജില്ലാതല ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കം.
ചെറുതോണി : ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കമാകും. ഓണാഘോഷം ജില്ലാതല സമാപനം സെപ്തംബർ 5 ന് തൊടുപുഴയിൽ നടക്കും. 21 ന് ഉച്ചയ്ക്ക് 2…
കർഷകർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ: 300 രൂപയ്ക്ക് 5 ലക്ഷം വരെ, ചികിത്സയ്ക്ക് 2 ലക്ഷം. നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ നേതൃത്വത്തിലാണ് വർഷം 300 രൂപ മുതൽമുടക്കിൽ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇടുക്കി:ഭാരത സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി കർഷകർക്കും കർഷക തൊഴിലാളികൾക്കും പ്രത്യേകമായി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്. ഏത് തരത്തിലുള്ള അപകടം വഴി മരണമോ, പരിക്കോ സംഭവിച്ചാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ധനസുരക്ഷക്ക് അർഹതയുണ്ട്.…
ചെറുതോണി ടൗണിൽ മഴവെള്ളം റോഡിലേക്ക് : കാൽനടയാത്ര പോലും ദുരിതത്തിൽ, നാളെ പ്രശ്നത്തിന് പരിഹാരമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചതായി കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം.
ചെറുതോണി: ശക്തമായ മഴയിൽ ചെറുതോണി ടൗണിലൂടെ മലിനജലവും മാലിന്യങ്ങളും കലർന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തിയത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമായി. ചെറുതോണി–മണിയാറൻകൂടി റോഡിൽ വഞ്ചിക്കവല ഭാഗത്തുനിന്നും മറ്റും ഒഴുകിയെത്തുന്ന മഴവെള്ളമാണ് ടൗണിൽ റോഡിലൂടെ ഒഴുകിയത്. ഡ്രൈനേജ് സംവിധാനങ്ങൾ കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രശ്നത്തിന് പ്രധാന…
എംഡി എം എയുമായി പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈനെ ടീം വി.ഡി. സതീശൻ പേജിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്നും നീക്കി. ഓപ്പറേഷൻ തൂഫാൻ നടപടിയിലാണ് ഇയാൾ പിടിയിൽ ആയത്.
പെരുമ്പാവൂർ: ഏഴുലക്ഷം രൂപയോളം വിലവരുന്ന 139 ഗ്രാം എംഡിഎംഎയുമായി കാസർകോട് ചെന്തേര പൊലീസ് പിടികൂടിയ സംഘത്തിലെ ഒരാൾക്ക് പെരുമ്പാവൂരിലെ കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നു. അറയ്ക്കപ്പടി സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈൻ ടീം വി.ഡി. സതീശൻ എന്ന സാമൂഹികമാധ്യമ…
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം: കേരളത്തിൽ മഴ ശക്തമാകുമോ? ആഗസ്റ്റ് 11 മുതൽ 17 വരെ കാലാവസ്ഥയിൽ മാറ്റം എന്ന് IMD–KSEOC–KSDMAയുടെ അറിയിപ്പ്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഓഗസ്റ്റ് 12-ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി…
റോഡിൽ ബോധരഹിതനായി കിടന്നയാളെ ഉപേക്ഷിച്ചില്ല: ജീവൻ രക്ഷിച്ചു… പിന്നാലെ 25,000 രൂപ പാരിതോഷികവും! ഇടുക്കിയിലെ പിതാവിനും മകനും ആദരം.
തൊടുപുഴ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ബോധരഹിതനായി കിടന്നയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച പിതാവിനും മകനും കാളിയാർ പോലീസിന്റെ ആദരം. വണ്ണപ്പുറം സ്വദേശിയും വൈദ്യനുമായ പുതുപ്പറമ്പിൽ ബേബിയും 12 വയസ്സുകാരനായ മകൻ ആൽഫ്രട്ടുമാണ് മനുഷ്യത്വപരമായ ഇടപെടലിലൂടെ റെജികുമാറിന്റെ ജീവൻ രക്ഷിച്ചത്.2025…
അഞ്ചര കോടി രൂപ മുതൽമുടക്കി ജില്ലാ ആസ്ഥാനത്തുനിന്നും വനംവകുപ്പിന്റെ ഓഫീസ് മാറ്റാൻ നീക്കം. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ ഫണ്ടില്ല എന്ന് പറയുന്നവരുടെ ഈ നടപടി വിവാദമാകുന്നു.
ചെറുതോണി: മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ സോളാർ ഫെൻസിങ്ങും കിടങ്ങുകളും നിർമ്മിക്കാനുള്ള പദ്ധതികൾക്ക് വേണ്ടി ഫണ്ടുകൾ ചെലവഴിക്കാൻ തയ്യാറാകാതെ നിൽക്കുന്ന വനം വകുപ്പാണ്, കോടികൾ മുടക്കി ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓഫീസ് പീരുമേലിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഇടുക്കി പൈനാവ് വെള്ളാപ്പാറയിൽ പ്രവർത്തിക്കുന്ന…
ചെറുതോണിയിൽ ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ: സ്ഥിരം ഓഫീസ് എവിടെയെന്നതിൽ ആശയക്കുഴപ്പം ? ഡിവൈഎസ്പി ഓഫീസ് പൈനാവിലേക്കോ ?
ചെറുതോണി: ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. കഞ്ഞിക്കുഴി, ഇടുക്കി പോലീസ് സ്റ്റേഷനുകളുടെ ചുമതലയിലായി പുതിയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു…
