Last Updated on 01 Oct 2026 • 12:42 AM by Openzone Online

Advertisement

ഇടുക്കി: ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം കേരളം ഭരിക്കുന്ന സർക്കാരിന്റെ ചട്ടുകമായ ദുരന്തം ആകരുത് എന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. ഡെൽവിൻ അഗസ്റ്റിൻ പൂവത്തിങ്കൽ.

ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.‘മലയോര മണ്ണിന്റെ കാവലാൾ’ എന്ന് പറഞ്ഞ് വോട്ട് ചോദിച്ച റോയ് കെ. പൗലോസ്, സിറിയക് തോമസ്, എഫ്. രാജ, സേനാപതി വേണു എന്നിവർ തങ്ങൾ ആരുടെ കാവലാളാണെന്ന് വ്യക്തമാക്കണമെന്നും ഡെൽവിൻ അഗസ്റ്റിൻ ആവശ്യപ്പെട്ടു. ജനങ്ങളുടേതോ, അതോ വനവും പരിസ്ഥിതിയും സംബന്ധിച്ച വിഷയങ്ങളിൽ വിവാദ നിലപാടുകൾ സ്വീകരിക്കുന്നവരുടേതോ എന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സർക്കാർ കാലയളവിൽ വനവും പ്രകൃതിയും പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഇരട്ടയാർ സ്വദേശിയായ കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഇപ്പോഴും ഈ ജില്ലയിലെ ജനപ്രതിനിധിയാണെന്നും ഡെൽവിൻ അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടറും ജില്ലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കണം. ആനയും പന്നിയും ഉൾപ്പെടെയുള്ള വന്യജീവികൾ മാത്രമല്ല, തോട്ടം തൊഴിലാളികളും കർഷകത്തൊഴിലാളികളും ഉൾപ്പെടെ വലിയ സാമ്പത്തിക പ്രിവിലേജുകളൊന്നുമില്ലാത്ത സാധാരണക്കാരും ഈ മണ്ണിൽ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *