Last Updated on 01 Oct 2026 • 3:33 PM by Openzone Online

Advertisement

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. കുടയത്തൂർ കൂവപ്പള്ളി ചക്കിക്കാവ് കരയിൽ ചക്കാലക്കൽ വീട്ടിൽ തോമസ് (45) എന്ന ജോമോനെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയെ അന്യായമായി തടങ്കലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കാഞ്ഞാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായിരുന്ന ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2026 സെപ്റ്റംബർ 29-നാണ് കോടതി ശിക്ഷ വിധിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed