Last Updated on 30 Sep 2026 • 4:32 PM by Openzone Online

Advertisement

ചെറുതോണി : ഒരു കളക്ടർ ഇറക്കിയ ഉത്തരവ് ജനദ്രോഹപരമാണ് എങ്കിൽ അത് റദ്ദ് ചെയ്യണം. അതിനുള്ള തന്റേടം മുഖ്യമന്ത്രിക്കോ മറ്റു മന്ത്രിമാർക്കോ പാർട്ടി നേതൃത്വത്തിനോ ഇല്ലായെങ്കിൽ അതിനർത്ഥം നിങ്ങൾ പരാജയമാണ് എന്നതിന്റെ തെളിവാണ് എന്ന് കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ഷിജോ തടത്തിൽ ചെറുതോണിയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ നിങ്ങൾ ജനങ്ങൾ തെരഞ്ഞെടുത്ത മനുഷ്യർ അല്ല പകരം ജനങ്ങൾ തെരഞ്ഞെടുത്തപ്പെട്ട മൃഗങ്ങളാണ് എന്ന് ഞങ്ങൾക്ക് പറയേണ്ടിവരും എന്ന് ഷിജോ തടത്തിൽ പറഞ്ഞു. ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാക്കിയ എംഎൽഎമാരും പൊതുജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണമെന്നും ഇത്തരത്തിലുള്ള ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കണമെന്നും ഷിജോ തടത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഇറക്കിയ വിവാദ ഉത്തരവുകൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമരപ്രഖ്യാപന പ്രതിഷേധ സംഗമത്തിൽ യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിപിൻ സി അഗസ്റ്റിൻ, നേതാക്കന്മാരായ ജോസ് കുഴികണ്ടം, സിജി ചാക്കോ, പ്രിന്റോ ചെറിയാൻ, ജോമറ്റ് ഇളംതുരുത്തി, ഡിജോ വട്ടോത്ത്,ആൽബിൻ വറവോളയിൽ, റോബിൻ ആലപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *