മത സംഘടനകളെ കൂട്ടുപിടിച്ചു ഡൽഹിയിലെ പ്രകടനങ്ങളിൽ പണി പാളി, മുതിർന്ന നേതാക്കളെ പോലും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്ന മനോഭാവവും തിരിച്ചടിയായി. തീരുമാനം താൻ എടുക്കും മറ്റുള്ളവർ അത് അനുസരിച്ചാൽ മതിയെന്നു രാഹുൽ ഗാന്ധി; ഡൽഹിയിൽ സതീശൻ പ്രതിരോധത്തിൽ ആയത് എന്തുകൊണ്ട് ?
അച്ചടക്കത്തേക്കാൾ വലുതല്ല ഇമേജ് രാഷ്ട്രീയം, കേരള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒടുവില്‍ എത്തിനില്‍ക്കുന്നത് ഒരു വ്യക്തിയുടെ ആഗ്രഹത്തിന്റെയോ ഗ്രൂപ്പുകളുടെ ശക്തിപ്രകടനത്തിന്റെയോ മുന്നിലല്ല, പാര്‍ട്ടി അച്ചടക്കത്തിന്റെ ചോദ്യത്തിനുമുന്നിലാണ്. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങള്‍ അതിന് ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ തന്നെ…
ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം പോലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം
വിനോദസഞ്ചാരികൾക്ക് ആശ്വാസമായി ലക്ഷദ്വീപിലേക്ക് പോകുന്നതിനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം സംരക്ഷിക്കുവാൻ തദേശീയ ഉൽപ്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുക: പ്രധാനമന്ത്രിയുടെ ആഹ്വാനം പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തെ സാരമായി ബാധിച്ചു തുടങ്ങി എന്നതിന്റെ സൂചന.
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവെ, രാജ്യസ്നേഹം അതിർത്തികളിൽ മാത്രം തെളിയിക്കേണ്ടതല്ല, മറിച്ച് ദിനചര്യയിലെ ഉത്തരവാദിത്വപരമായ സാമ്പത്തിക തീരുമാനങ്ങളിലൂടെയും അത്…
ഹൈറേഞ്ചിന് ഇക്കുറിയും മന്ത്രിയെ ലഭിക്കുമെന്ന് സൂചന. ഇടുക്കിയിൽ നിന്ന് റോയ് കെ പൗലോസിന് സാധ്യത, ഇടുക്കിക്ക് ഇക്കുറി രണ്ടു മന്ത്രിമാർ ?
തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സാഹചര്യത്തിൽ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുകയാണ്. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ലഭിക്കാവുന്ന മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള പ്രാഥമിക പരിഗണന പട്ടികകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്…
ജനങ്ങൾ അധികാരം നൽകും, അഹങ്കാരം സഹിക്കില്ല’; കോൺഗ്രസിനെ ഓർമ്മിപ്പിച്ച് ബംഗാളും തമിഴ്നാടും ത്രിപുരയും, കേരളത്തിലും ആവർത്തിക്കുമോ ചരിത്രം?
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായിരുന്നു കോൺഗ്രസ്. വെസ്റ്റ് ബംഗാൾ മുതൽ ഉത്തർപ്രദേശ് വരെ രാജ്യത്തിന്റെ രാഷ്ട്രീയ ദിശ നിർണയിച്ചിരുന്ന പാർട്ടി. എന്നാൽ ഇന്ന് ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭൂപടം നോക്കുമ്പോൾ കോൺഗ്രസിന്റെ പതനം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ…
വാക്കിന് സ്ഥിരതയില്ലാത്ത നേതാവ് വി ഡി സതീശന് എതിരെ കെ സി , ചെന്നിത്തല പക്ഷങ്ങളുടെ ഒളിയമ്പ് ഇങ്ങനെ. സംസ്ഥാനത്ത് കസേരയ്ക്ക് വേണ്ടി യുദ്ധം മുറുകുമ്പോൾ മുഖ്യമന്ത്രി ആവാൻ സാധ്യത ആർക്ക് ?
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുമ്പോൾ മൂന്ന് പേരുകളാണ് ഇപ്പോൾ ശക്തമായി ഉയർന്നുവരുന്നത് — വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായം തേടുന്നതിനൊപ്പം സീനിയർ നേതാക്കളുടെ നിർദേശങ്ങൾക്കും…
കട്ടപ്പനയിൽ അപകടത്തിൽപ്പെട്ട എഎസ്ഐയ്ക്ക് സഹായം നൽകാൻ തയ്യാറാകാതെ ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ; “മനുഷ്യത്വം മറക്കരുത്” എന്ന് സോഷ്യൽ മീഡിയ.
കട്ടപ്പന: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുലർച്ചെ യാത്രതിരിച്ച പൊലീസ് ഉദ്യോഗസ്ഥന് അപകടം സംഭവിച്ചിട്ടും, ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ തയ്യാറായില്ലെന്നാരോപിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കട്ടപ്പന സ്വദേശിയായ എബി എഴുകുംവയൽ പങ്കുവെച്ച കുറിപ്പാണ് വലിയ ശ്രദ്ധ നേടുന്നത്.ഇടുക്കി സ്റ്റേഷനിലെ എഎസ്ഐയായ…
വിജയ് രാജിവെക്കുമ്പോൾ ആ സീറ്റിലേക്ക് പരിഗണിക്കുന്നത് തൃഷയെ, തൃഷയുടെ 43 മത് ജന്മദിനത്തിൽ വിജയ് നൽകുന്ന സമ്മാനം ടി വി കെ യുടെ എംഎൽഎ ടിക്കറ്റ് എന്ന് സൂചന.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി നടൻ-രാഷ്ട്രീയനായ വിജയിയുടെ പാർട്ടി ടിവികെ ചരിത്രവിജയം കുറിച്ചു. കന്നിയങ്കത്തിൽ തന്നെ 107 സീറ്റുകൾ സ്വന്തമാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നതാണ് ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാക്കുന്നത്.മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വ്യക്തിപരമായി വിജയിച്ചു. പെരമ്പൂരിൽ…
വർഷങ്ങളായി തുറക്കാനാകാതെ കിടന്ന ക്ഷേത്രം, തർക്കങ്ങൾ പരിഹരിച്ച് തുറക്കാൻ ബിജെപിയുടെ വിജയത്തിന് പിന്നാലെ മുന്നോട്ടുവന്ന നീക്കങ്ങൾക്ക് ആയത് വളരെ കുറഞ്ഞ സമയം മാത്രം. ബംഗാളിലെ രാഷ്ട്രീയ മാറ്റം ജനങ്ങൾക്ക് നൽകുന്നത് പുതിയ പ്രതീക്ഷകൾ.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ നിർണായക വിജയത്തിന് പിന്നാലെ അസൻസോളിലെ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ദുർഗ്ഗാ ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറന്നു. പ്രാദേശിക തർക്കങ്ങളും ഭരണപരമായ നിയന്ത്രണങ്ങളും കാരണം നീണ്ടുനിന്ന അടച്ചിടലിന് ഇതോടെ വിരാമമായി. വിവിധ…
കേരളത്തെ കാർന്നു തിന്ന പിണറായിസം ഇനി ഇല്ല , കനത്ത പരാജയത്തിന് പിന്നാലെ രാഷ്ട്രീയ വിരമിക്കലിലേക്ക് പിണറായി വിജയൻ. കണ്ണൂർ ലോബിയുടെ രാഷ്ട്രീയ ചൂതാട്ടം അവസാനിച്ചു, പാർട്ടിയെ വീണ്ടെടുക്കാൻ കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന.
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒരു ശക്തമായ അധ്യായത്തിന് സമാപനം കുറിച്ച് പിണറായി വിജയൻ സജീവ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഒരു ദശാബ്ദം നീണ്ട ഭരണത്തിനുശേഷം പടിയിറങ്ങുന്ന സാഹചര്യത്തിൽ, നിയമസഭയിലെ പ്രതിപക്ഷ നിരയെ നയിക്കാൻ അദ്ദേഹം ഇനി ഉണ്ടാകില്ലെന്ന സൂചനകളാണ് സി.പി.എം…
