Latest Post

ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ: വാഴത്തോപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ചെണ്ടുമല്ലി കൃഷിക്ക് പിന്നാലെ വാഴ വിത്ത് വിൽപ്പനയുമായി വാഴത്തോപ്പിലെ കർഷകസംഘം തണൽ രംഗത്ത്. മികച്ച വിളവ് ലഭിക്കുന്ന മേട്ടുപ്പാളയം വിത്തുകൾ ഉൾപ്പെടെ വിൽപ്പനയ്ക്ക്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി. കോൺഗ്രസ് അല്ലേ സംഭവം അവർക്ക് ഒരു കാര്യത്തിലും ദീർഘവീക്ഷണമില്ല എംഎം മണി.വേറെ വൈദ്യുതി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുക യാണ് ഏറ്റവും ആവശ്യം സ്വിച്ചിട്ടാൽ മഴയുണ്ടാവില്ല എന്നും എം എം മണി ചെറുതോണിയിൽ പറഞ്ഞു. കാടുപടലങ്ങൾ മൂടി വാഴത്തോപ്പിലെ പഞ്ചായത്ത് റോഡുകൾ: തിയേറ്റർ പടി–താന്നിക്കണ്ടം റോഡിൽ യാത്ര ദുരിതം.

കേരള നിയമസഭയിൽ ഇനി കൂടുതൽ ശക്തമായ ശബ്ദമായി ഇനി ബിജെപിയും, ചാത്തന്നൂരിന് പിന്നാലെ നേമത്തും, കഴക്കൂട്ടത്തും താമര വിരിയിച്ചതിലൂടെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ബിജെപി. ഈ വിജയങ്ങൾ കേരളത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിന് പുതുജീവൻ പകരും.

തിരുവനന്തപുരം: ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നേമം മണ്ഡലത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ബിജെപി. എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രദ്ധേയ വിജയം സ്വന്തമാക്കി. 4310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖർ നേമത്തിൽ…

ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തിൽ ഒടുക്കം നടപടി. കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ. നടപടി മാധ്യമ വാർത്തയെ തുടർന്ന്.

കല്ലും പൊടിയും ചെള്ളും നിറഞ്ഞ അരി വിതരണം ചെയ്തതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന എ ആർ ഡി മുപ്പത്തിനാലാം നമ്പർ റേഷൻ കടയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. മണിയാറാംകുടി കുട്ടപ്പൻസിറ്റിയിലെ റേഷൻ കടയ്ക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഇടുക്കി…

പുഴു കല്ല് അരി, വീണ്ടും വിപണിയിൽ; ഇക്കുറി ഈ അരി വേവിച്ച് ചോറുണ്ണാൻ ഭാഗ്യം ലഭിച്ചത് ഇടുക്കി വാഴത്തോപ്പ് പേപ്പാറ നിവാസികൾക്ക്!

ഒരുകാലത്ത് പുഴു കല്ല് അരി, എന്ന് പേരെടുത്ത് മലയാളികളുടെ ഓർമ്മയിൽ ഇടം നേടിയിരുന്ന റേഷൻ അരി, പുതിയ രൂപത്തിൽ വീണ്ടും തിരിച്ചെത്തിയെന്നാണിപ്പോൾ പേപ്പാറ നിവാസികളുടെ അനുഭവം. ഇത്തവണ ഈ സ്പെഷ്യൽ അരി വേവിച്ച് ചോറുണ്ണാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് ഇടുക്കി താലൂക്കിലെ വാഴത്തോപ്പ്…

മക്കുവള്ളിയിൽ സൂര്യകാന്തി പൂക്കൾ വിരിഞ്ഞു. വനത്തിനിടയിലെ ഈ സ്വർണ്ണതോട്ടം വിനോദസഞ്ചാരികളുടെ കണ്ണ് കവരുന്നു. സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന പൂക്കൾക്കൊപ്പം സെൽഫി എടുക്കാൻ ജനത്തിരക്ക്.

ഇടുക്കി ജില്ലയിലെ നാലു വശങ്ങളും വനസൗന്ദര്യത്തിൽ മൂടപ്പെട്ട മക്കുവള്ളി ഗ്രാമം ഇന്ന് ഒരു പുതിയ നിറച്ചൂട് നേടിയിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കഞ്ഞിക്കുഴി ടൗണിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള ഈ ശാന്തഗ്രാമം, ഇപ്പോൾ സൂര്യകാന്തി പൂക്കളുടെ സ്വർണ്ണതീരമായി മാറിയിരിക്കുകയാണ്. സ്വകാര്യ…

നഴ്സിംഗ് ഒരു പുണ്യ സേവനം; സമർപ്പിതത്വമാണ് മലയാളി നഴ്സുമാരെ ലോകം പ്രശംസിക്കാൻ കാരണമായത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

ചെറുതോണി: തങ്കമണി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിംസ് നഴ്സിംഗ് കോളേജിലെ മൂന്നാം ബാച്ച് ജി.എൻ.എം വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. തങ്കമണി സിംസ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.…

ക്രിമിനൽ പോലീസിൻറെ ക്രിമിനൽ ബുദ്ധി പാളി. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.

ശാസ്താംകോട്ടയിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. സമൂഹമാധ്യമങ്ങൾ…

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം പോലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

കോഴിക്കോട്: ലക്ഷദ്വീപിലേക്ക് പോകുന്നതിനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമല്ലെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശനത്തിനുള്ള പുതിയ നിർദേശങ്ങളിൽ ഈ വ്യവസ്ഥ ഒഴിവാക്കിയതായി അറിയിക്കുന്നു.1967 മുതൽ നിലനിന്നിരുന്ന അഡ്മിനിസ്ട്രേഷൻ രീതികളിൽ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലക്ഷദ്വീപിലേക്ക് പോകുന്നവർക്ക് മുൻപ് പോലീസ്…

പാമ്പുകൾക്ക് മോൻസിയോട് പകയോ? ആറാം തവണയും സർപ്പദംശനം ഏറ്റിട്ടും രക്ഷപ്പെട്ട തൊഴിലാളിയുടെ കഥ ശ്രദ്ധ നേടുന്നു. ഇടുക്കി പാണ്ടിപ്പാറയിൽ കൽക്കെട്ട് നിർമാണ ജോലിക്കിടെ ചെറുതോണി പെരുങ്കാല സ്വദേശി വെള്ളാക്കാട്ട് മോൻസി ജോർജ് (48) ക്കാണ് ഇന്ന് പാമ്പുകടിയേറ്റത്.

പാണ്ടിപ്പാറയിലെ ഒരു വീടിന്റെ പിൻവശത്ത് നടക്കുന്ന ജോലിക്കിടെയാണ് വാഴത്തോപ്പ് പെരിങ്കാ സ്വദേശി വെള്ളക്കാട്ട് മോൻസി ജോർജിന് പാമ്പുകടിയേറ്റത്. മോൻസിയെ കടിച്ചത് മൂർഖൻ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞു. അഞ്ചുപേർ ചേർന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് സ്ഥലത്തേക്ക് ഒരു പാമ്പ് എത്തുകയായിരുന്നു. ഇതുകണ്ട മോൻസി…

സിം കാർഡിന് ബയോമെട്രിക് പരിശോധന, വാട്സ്ആപ്പിന് നിയന്ത്രണങ്ങൾ; സൈബർ തട്ടിപ്പ് തടയാനുറച്ച് കേന്ദ്രം ____________________________

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള Iസൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികൾക്ക് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി സിം കാർഡുകൾ നൽകുന്നതിന് മുൻപ് നിർബന്ധിത ബയോമെട്രിക് പരിശോധന ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ശിപാർശ ചെയ്‌തു. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ…

മനുഷ്യൻറെ ആയുസ്സ് വർദ്ധിപ്പിക്കാവുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. തിമിംഗലങ്ങളെ ചുറ്റിപ്പറ്റിയുള്ള പഠനം പ്രധാന വഴിത്തിരിവ്.

മനുഷ്യരാശി ഉദയം ചെയ്ത കാലഘട്ടം മുതൽ ഇന്നത്തെ ആധുനിക ലോകം വരെ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന ചോദ്യമാണ് — മനുഷ്യന്റെ ആയുസ്സ് എത്രത്തോളം വർധിപ്പിക്കാൻ കഴിയും? ഈ ചിന്തയാണ് ശാസ്ത്രലോകത്തെ നിരന്തരം പുതിയ കണ്ടെത്തലുകളിലേക്ക് നയിച്ചത്. ഇപ്പോൾ, 21-ാം നൂറ്റാണ്ടിൽ,…

You missed