OpenZone Banner

Last Updated on 07 Sep 2026 • 11:05 AM by Openzone Online

Advertisement

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയിൽ തൊടുപുഴയിലെ ക്രൈംബ്രാഞ്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ സജിത സലീമിന് സസ്പെൻഷൻ. സർക്കാർ ഉദ്യോഗസ്ഥയ്ക്ക് ചേരാത്ത രീതിയിൽ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.


പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പദവിയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചെന്നാരോപിച്ച് യുവമോർച്ച ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ചും സൈബർ സെല്ലും ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചു.


പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഐജി സജിത സലീമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
സംഭവത്തിൽ തുടർവകുപ്പുതല അന്വേഷണവും അച്ചടക്ക നടപടികളും പുരോഗമിക്കുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *