OpenZone Banner

Last Updated on 07 Sep 2026 • 9:57 AM by Openzone Online

Advertisement

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഇടത്തട്ട് മേഖലയിൽ വനംവകുപ്പും കർഷകരും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരം തേടി സർവകക്ഷി യോഗം ചേർന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജനപ്രതിനിധികളെയും കർഷകരെയും ഉൾപ്പെടുത്തി യോഗം സംഘടിപ്പിച്ചത്.

സർവേ നടത്തിയോ ഇല്ലയോ എന്നതിൽ പ്രസക്തിയില്ല ജണ്ട സ്ഥാപിച്ച സ്ഥലം വനത്തിന്റെ അതിർത്തിയാണ് എന്ന് യോഗത്തിൽ റോയി കെ. പൗലോസ് എംഎൽഎ പറഞ്ഞു. കഞ്ഞിക്കുഴി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നം പട്ടയം ലഭിക്കാത്തതാണ്. ജോയിൻ വെരിഫിക്കേഷൻ നടക്കാത്തതാണ് ഇതിന് കാരണം എന്ന് വനം വകുപ്പ് പറയുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്നുള്ളതാണ് ആദ്യത്തെ തീരുമാനം. അത് നടപ്പിലാക്കും. സർക്കാർ കൂടെയുണ്ടാവുമെന്നും റോയി കെ പൗലോസ് പറഞ്ഞു.

വനാതിർത്തി സംബന്ധിച്ച തർക്കങ്ങൾക്കും കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉയർന്നു.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുപ്രവർത്തകർ, കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കഞ്ഞിക്കുഴി ഇടത്തട്ട് മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും തമ്മിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്. വനാതിർത്തി നിർണയം, കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed